അങ്ങനെയാണ് ഞങ്ങള്‍ പ്രണയത്തിലായതും വിവാഹം കഴിച്ചതും: സ്വാതി റെഡ്ഡിയുടെ വിവാഹ വീഡിയോ, വൈറല്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 18th January 2019 10:58 AM |
Last Updated: 18th January 2019 10:58 AM | A+A A- |

ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനം കവര്‍ന്ന നായികയാണ് സ്വാതി റെഡ്ഡി. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ഏറെ ആവേശത്തോടെയാണ് പ്രേഷകര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ നടിയുടെ വിവാഹ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.
പൈലറ്റായി ജോലി ചെയ്യുന്ന വികാസിനെയാണ് സ്വാതി വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. മലേഷ്യന്‍ എയര്‍വേയ്‌സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം. ആഗസ്റ്റ് 30ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. സെപ്തംബര്‍ 2ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കിയിരുന്നു.
വികാസും സ്വാതിയും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നതും വീട്ടുകാര്‍ക്ക് പറയാനുള്ളതുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതിയുമായി പ്രണയത്തിലായതിന്റെ കഥ വളരെ രസകരമായിട്ടാണ് വികാസ് അവതരിപ്പിക്കുന്നത്. പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവരാമ കൃഷ്ണ. റഷ്യയിലാണ് സ്വെറ്റ്‌ലാന എന്ന സ്വാതി ജനിച്ചത്. വിശാഖപട്ടണത്തും മുംബൈയിലുമായിരുന്നു ബാല്യകാലം ചെലവിട്ടത്. തെല്ലുങ്ക് സിനിമയില്‍ ആണ് തുടക്കം കുറിച്ചതെങ്കിലും സുബ്രമണ്യപുരം എന്ന സിനിമയിലൂടെയാണ് സ്വാതി പ്രേക്ഷക ശ്രദ്ധ നേടിയത്. ചിത്രത്തിലെ 'കണ്‍കളിരണ്ടാല്‍' എന്ന ഗാനം 2008ല്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ജയ് സമ്പത്തിന്റെ നായികയായാണ് സുബ്രമണ്യപുരത്തില്‍ സ്വാതിയെത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യത ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി മലയാളത്തില്‍ എത്തുന്നത്. പിന്നീട് 24 നോര്‍ത്ത് കാതം, മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകര ജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചു.