'ആ വാര്‍ത്ത വ്യാജം, സൂര്യയുടേയും ജ്യോതികയുടേയും മകന്‍ ഇപ്പോള്‍ സിനിമയിലേക്കില്ല'; വ്യക്തമാക്കി നിര്‍മാതാവ്

ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ എട്ട് വയസുകാരനായ ദേവ് പ്രധാനവേഷത്തില്‍ എത്തുമെന്നായിരുന്ന വാര്‍ത്ത
'ആ വാര്‍ത്ത വ്യാജം, സൂര്യയുടേയും ജ്യോതികയുടേയും മകന്‍ ഇപ്പോള്‍ സിനിമയിലേക്കില്ല'; വ്യക്തമാക്കി നിര്‍മാതാവ്

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളായ സൂര്യയുടേയും ജ്യോതികയുടേയും മകന്‍ സിനിയിലേക്ക് അരങ്ങേറുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ താരപുത്രന്റെ സിനിമ പ്രവേശനത്തിനായി കുറച്ചു കൂടി കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റിലെ പങ്കാളികളില്‍ ഒരാളായ രാജശേഖര്‍ പാണ്ഡ്യനാണ് വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയത്. 

തെറ്റായ വാര്‍ത്തയാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നുമാണ് തന്റെ ട്വീറ്റിലൂടെ പാണ്ഡ്യന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ എട്ട് വയസുകാരനായ ദേവ് പ്രധാനവേഷത്തില്‍ എത്തുമെന്നായിരുന്ന വാര്‍ത്ത. 2 ഡി എന്റര്‍ടൈന്‍മെന്റ് ചിത്രം നിര്‍മിക്കുമെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. 

സിനിമയുടെ കാസ്റ്റിങ് കോള്‍ 2 ഡി എന്റര്‍ടൈന്‍മെന്റിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ വന്നതോടെയാണ് വാര്‍ത്ത പ്രചരിച്ചത്. സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് നിബന്ധന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com