ഇടിച്ചു കൂട്ടിയ വില്ലന്മാര്‍ക്ക് മേലെ മമ്മൂട്ടി; മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇടിച്ചു കൂട്ടിയ വില്ലന്മാര്‍ക്ക് മേലെ മമ്മൂട്ടി; മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് മധുരരാജ ഒരുക്കുന്നത്

രാധകര്‍ ആഘോഷമാക്കിയ മമ്മൂട്ടി ചിത്രമായിരുന്നു പോക്കിരിരാജ. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മധുരരാജ എന്ന് പേര് നല്‍കിയിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ആരാധകര്‍ കാത്തിരിക്കുന്നതുപോലെ ആക്ഷന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. 

ഇടിച്ചു കൂട്ടിയിട്ടിരിക്കുന്ന വില്ലന്മാരുടെ മേല ആയുധവും പിടിച്ച് നില്‍ക്കുന്ന മധു രാജയെയാണ് പോസ്റ്ററില്‍ കാണുന്നത്. ആദ്യ ഭാഗത്ത് ഉപയോഗിച്ച വെള്ള മുണ്ടും ഷര്‍ട്ടും തന്നെയാണ് ഇതിലേയും വേഷം. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റര്‍. 

പോക്കിരി രാജ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് മധുരരാജ ഒരുക്കുന്നത്. സൂപ്പര്‍ഹിറ്റായ പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ ചിത്രമാണിത്. ഉദയകൃഷ്ണയാണ് തിരക്കഥ. ചിത്രത്തിലെ ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. പൃഥ്വിരാജ് ഇല്ലാതെയാണ് രണ്ടാം ഭാഗം വരുന്നത്. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, ജയ്, നെടുമുടി വേണു, അനുശ്രീ, ഷമ്‌നാ കാസിം, അജു വര്‍ഗീസ്,രമേഷ് പിഷാരടി, ധര്‍മജന്‍ ബോല്‍ഗാട്ടി വിജയരാഘവന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com