ജാന്‍വി കപൂര്‍ തിളങ്ങിയ അവാര്‍ഡ് വേദിയില്‍ താരമായത് ശ്രീശാന്തിന്റെ മകള്‍; പാപ്പരാസികള്‍ക്ക് മുഖം നല്‍കാതെ ശ്രീ സാന്‍വിക 

റെഡ് കാര്‍പ്പെറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് കുട്ടി സാന്‍വികയെ എല്ലാവരും ശ്രദ്ധിച്ചത്
ജാന്‍വി കപൂര്‍ തിളങ്ങിയ അവാര്‍ഡ് വേദിയില്‍ താരമായത് ശ്രീശാന്തിന്റെ മകള്‍; പാപ്പരാസികള്‍ക്ക് മുഖം നല്‍കാതെ ശ്രീ സാന്‍വിക 

ബോളിവുഡ് നടി ജാന്‍വി കപൂര്‍ മുതല്‍ ബിഗ് ബോസ് ഹിന്ദി താരങ്ങള്‍ വരെ എത്തിയ ആഘോഷരാവില്‍ തിളങ്ങി മൂന്ന് വയസ്സുകാരി ശ്രീ സാന്‍വിക. മുംബൈയില്‍ നടന്ന ലയണ്‍ ഗോള്‍ഡ് അവാര്‍ഡ്‌സിലാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്. 

ബോളിവുഡ് താരങ്ങളായ മൗണി റോയ്, വരീന ഹിസൈന്‍, ആയുഷ് ശര്‍മ്മ ഗായകരായ ജെനിഫര്‍ വിങ്കെറ്റ്, സോനു നിഗം, അദിത്യ നാരായണ്‍ തുടങ്ങി നിരവധിപ്പേര്‍ പങ്കെടുത്ത പരിപാടിയില്‍ ബിഗ് ബോസ് ഹിന്ദി ജേതാവ് ദീപിക കക്കാറും ശ്രീശാന്തും എത്തിയിരുന്നു. ജാന്‍വി കപൂര്‍ ധരിച്ചിരുന്ന വേഷം പാപ്പരാസികളുടെ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ താരമായത് ശ്രീശാന്തിന്റെ മകള്‍ ശ്രീ സാന്‍വികയാണ്. 

ഭാര്യ ഭുവനേശ്വരിക്കും മകള്‍ക്കുമൊപ്പമാണ് ശ്രീശാന്ത് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത്. റെഡ് കാര്‍പ്പെറ്റില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് കുട്ടി സാന്‍വികയെ എല്ലാവരും ശ്രദ്ധിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം പരിപാടിക്കെത്തിയെങ്കിലും പാപ്പരാസികള്‍ക്ക് മുഖം കൊടുക്കാന്‍ സാന്‍വിക തയ്യറല്ലായിരുന്നു. ശ്രീയും ഭുവനേശ്വരിയും പലവട്ടം നിര്‍ബന്ധിച്ചെങ്കിലും അച്ഛന് കിട്ടിയ സര്‍ട്ടിഫിക്കറ്റ് കൊണ്ട് മുഖം മറച്ചുപിടിക്കുകയായിരുന്നു സാന്‍വിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com