പേഴ്‌സ് കാലിയാകുമെന്ന് പേടിക്കണ്ട, സാറാ അലി ഖാന്റെ ഈ ലുക്ക് അത്ര എക്‌സ്‌പെന്‍സീവല്ല !

2100രൂപ മാത്രമാണ് ഇതിന്റെ വില
പേഴ്‌സ് കാലിയാകുമെന്ന് പേടിക്കണ്ട, സാറാ അലി ഖാന്റെ ഈ ലുക്ക് അത്ര എക്‌സ്‌പെന്‍സീവല്ല !

സിനിമാതാരങ്ങള്‍, പ്രത്യേകിച്ച് ബോളിവുഡ് താരസുന്ദരിമാരാണ് പലരുടെയും വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ഒരുപരിധിവരെ പ്രചോദനമാകുന്നത്. സിനിമയിലും റെഡ്കാര്‍പ്പെറ്റിലുമൊക്കെ നടിമാര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ നിന്നാണ് ഫാഷന്‍ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ പുറത്തുവിടുന്നതും. താരപുത്രിയും സിനിമയിലെ പുതുമുഖവുമായ സാറാ അലി ഖാനും ഫാഷന്‍ വസ്ത്രങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഡിസൈനര്‍ വസ്ത്രങ്ങളെക്കാളുപരി സാറാ ധരിക്കുന്ന കാഷ്വല്‍
വേഷങ്ങളാണ് ആരാധകര്‍ക്ക് കൂടുതല്‍ പ്രിയങ്കരം. 

കഴിഞ്ഞ ദിവസം മുംബൈയില്‍ വെള്ള മാക്‌സി ലുക്കില്‍ വന്നിറങ്ങിയ സാറയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പുറത്തുവിട്ടിരുന്നു. വളരെ സിംപിള്‍ വേഷങ്ങള്‍ ധരിക്കുന്നതുകൊണ്ടുതന്നെ ഒരുപാട് മുതല്‍മുടക്കില്ലാതെ താരത്തിന്റെ പുത്തല്‍ ലുക്കുകള്‍ അനുകരിക്കാം എന്നതാണ് ആരാധകരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്. 

ഇക്കുറിയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. എലഗന്റ് ലുക്ക് കൊടുക്കുന്ന സാറയുടെ വേഷം വളരെ മിതമായ ചിലവില്‍ സ്വന്തമാക്കാവുന്നതാണ്. 2100രൂപ മാത്രമാണ് ഇതിന്റെ വില. സ്പ്രിങ് ഡയറീസ് എന്ന ഫാഷനന്‍ ബ്രാന്‍ഡിന്റെ റെഡ് ടസ്സെല്‍സ് എന്ന കളക്ഷനില്‍ നിന്നുള്ളതാണ് താരത്തിന്റെ വേഷം. ഓണ്‍ലൈനായി ഡ്രസ് ലഭ്യമാണുതാനും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com