ഫഹദിനെ മറ്റു നടന്മാരുമായി ഉരച്ചുനോക്കാനാവില്ല; മോഹന്‍ലാലുമായുളള താരതമ്യത്തില്‍ ശ്രീനിവാസന്‍

ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തില്ലെന്നും അദ്ദേഹത്തിന്റെ അഭിനയം മറ്റുള്ള നടന്‍മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും നടന്‍ ശ്രീനിവാസന്‍
ഫഹദിനെ മറ്റു നടന്മാരുമായി ഉരച്ചുനോക്കാനാവില്ല; മോഹന്‍ലാലുമായുളള താരതമ്യത്തില്‍ ശ്രീനിവാസന്‍

ഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തില്ലെന്നും അദ്ദേഹത്തിന്റെ അഭിനയം മറ്റുള്ള നടന്‍മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും നടന്‍ ശ്രീനിവാസന്‍. ഫഹദിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. 'നമുക്ക് അറിയാവുന്ന ആളുകളുമായിട്ടാണ് സാധാരണ താരതമ്യങ്ങള്‍ നടത്തുക. അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്' ശ്രീനിവാസന്‍ പറയുന്നു. 

സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു. 

പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രം ആരെയെങ്കിലും പരിഹസിക്കാനായിരുന്നില്ല. ഒരു സിനിമയുടെ അനന്തരഫലം ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍ എന്ന ചിത്രം ചില സുഹൃത്തുക്കളുടെ അപ്രീതിക്ക് കാരണമായി എന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com