ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി മമ്മൂട്ടിയും മോഹന്‍ലാലും

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി മമ്മൂട്ടിയും മോഹന്‍ലാലും

രുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും.ആലോചനയില്‍പ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് ഇരുവരും പറഞ്ഞു. മമ്മൂട്ടി എറണാകുളം സീറ്റില്‍ എല്‍ഡിഎഫിന്റെയും മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപിയുടെയും സ്ഥാനാര്‍ഥികളായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരങ്ങളുടെ വിശദീകരണം.

മോഹന്‍ലാല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതോടെയാണ് നേരത്തെ നിലനിന്നിരുന്ന രാഷ്ട്രീയ പ്രവേശന ചര്‍ച്ച ചൂടുപിടിച്ചത്. ഇതോടെ മമ്മൂട്ടിയെ എറണാകുളത്ത് നിന്ന് സിപിഎം മത്സരിപ്പിക്കും എന്ന തരത്തില്‍ പ്രചാരണം ആരംഭിച്ചു. പാര്‍ട്ടി ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ളതാണ് വാര്‍ത്തയ്ക്ക് പിന്‍ബലം നല്‍കിയത്. 

മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ അണിയറയിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യമാണ് താരം തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചേക്കുമെന്ന വാര്‍ത്തകളിലേക്ക് എത്തപ്പെടാന്‍ കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com