സിന്ധുബാദ്: മക്കള്‍ സെല്‍വന്റെ പുതിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം സിന്ധുബാദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
സിന്ധുബാദ്: മക്കള്‍ സെല്‍വന്റെ പുതിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം സിന്ധുബാദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതിയുടെ പിറന്നാള്‍ ദിവസമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങളൊരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിന്ധുബാദ് ഒരുക്കുന്നത്. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് രാജരാജനാണ് സിനിമ നിര്‍മ്മിക്കുന്നത്. രജനീകാന്തിനൊപ്പമുളള പേട്ട ആയിരുന്നു സേതുപതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. യ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com