അലക്കാത്ത വസ്ത്രം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു; താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് നമിത പ്രമോദ്
By സമകാലികമലയാളം ഡെസ്‌ക് | Published: 19th January 2019 11:50 PM |
Last Updated: 19th January 2019 11:52 PM | A+A A- |

ഇന്‍സ്റ്റാഗ്രിമില്‍ അലക്കാത്ത വസ്ത്രം അയച്ചുതരാന്‍ ആവശ്യപ്പെട്ടയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി നടി നമിത പ്രമോദ്. താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും, ഇതോടെ എല്ലാ സ്ത്രീകളും ഇതേപ്പറ്റി മനസിലാക്കുകയും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കളുടെ വിലാസത്തിലേക്ക് അയച്ച് തരുന്നതുമായിരിക്കും.യാതൊരു ചിലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. തീര്‍ച്ചയായും താങ്കളുടെ ഈ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നു. ദയവായി താങ്കളുടെ വിലാസം അയച്ചു തരൂ- നമിത ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞു.
നമിതയുടെ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകാണ്. സന്ദേശമയച്ചയാള്‍ക്ക് സ്ത്രീകള്‍ അലക്കാത്ത വസ്ത്രങ്ങള്‍ അയച്ചുകൊടുത്താല്‍ അദ്ദേഹം ഉടനേ തന്നെ വൃത്തിയാക്കി തിരികെ തരുമെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.