ആദ്യചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്; സന്തോഷം മറച്ചുവെക്കാതെ സുപ്രിയ മോനോന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 19th January 2019 05:21 PM |
Last Updated: 19th January 2019 05:21 PM | A+A A- |

എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കുവെച്ച് പൃഥിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. പൃഥ്വിരാജിനെ നായകനാകുന്ന ചിത്രം '9' ന്റെ നിര്‍മ്മാണം പൃഥിരാജും സുപ്രിയയും ചേര്‍ന്നാണ്. ഇവരുടെ ആദ്യ നിര്‍മാണ സംരഭമാണ് നയന്‍.
ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന '9' നയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ ഴോണറില്‍ വരുന്ന ചിത്രമാണ്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് 'നയനി'ന്റെ സംഗീത സംവിധായകന്‍. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്.
'ഗോദ'യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരിച്ച '9' ഫെബ്രുവരി ഏഴിന് റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.