പ്രണയിച്ച് കാളിദാസും ഐശ്വര്യ ലക്ഷ്മിയും; കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം എത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th January 2019 11:10 AM |
Last Updated: 19th January 2019 11:10 AM | A+A A- |
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളാകുന്ന അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ഹേ മധുചന്ദ്രികേ...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാളിദാസും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഗാനത്തിലുള്ളത്. ബികെ ഹരിനാരായണന്റെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.
അശോകന്‍ ചെരുവിലിൻ്റെ കഥയെ ആസ്പദമാക്കി ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഒരു കൂട്ടം അര്‍ജന്റീന ഫാന്‍സിന്റെ കഥയാണ് ചിത്രം പറയുന്നത്. ആഷിഖ് ഉസ്മാനാണ് നിർമ്മാണം.