പ്രായം കൂടിയപ്പോള്‍ മഞ്ജു വാര്യരുടെ സൗന്ദര്യവും കൂടിയോ; മഞ്ജുവിന് വേണ്ടി 20 ഇയര്‍ ചലഞ്ചുമായി സന്തോഷ് ശിവന്‍

പട്ട് ഉടുത്ത്, സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്, മുല്ലപ്പൂ ചൂടി നില്‍ക്കുന്ന മഞ്ജുവിന്റെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
പ്രായം കൂടിയപ്പോള്‍ മഞ്ജു വാര്യരുടെ സൗന്ദര്യവും കൂടിയോ; മഞ്ജുവിന് വേണ്ടി 20 ഇയര്‍ ചലഞ്ചുമായി സന്തോഷ് ശിവന്‍

ഴയ ഫോട്ടോകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ വാളുകള്‍. പത്ത് വര്‍ഷം മുന്‍പത്തെ പടം പോസ്റ്റ് ചെയ്ത് ടെന്‍ ഇയര്‍ ചലഞ്ച് ആഘോഷിക്കുരയാണ് എല്ലാവരും. സിനിമ താരങ്ങള്‍ കൂടി പങ്കെടുക്കാന്‍ തുടങ്ങിയതോടെ ചലഞ്ച് കൂടുതല്‍ കളര്‍ഫുള്ളായി. ഇപ്പോള്‍ മഞ്ജു വാര്യരുടെ പഴയ പടം പോസ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് സംവിധായകനും ഛായാഗ്രാഹഗനുമായ സന്തോഷ് ശിവന്‍. പക്ഷേ പത്ത് വര്‍ഷത്തെ പടം അല്ല. 20 വര്‍ഷം മുന്‍പത്തെ പടമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി മങ്കയായുള്ള മഞ്ജുവിന്റെ ഇരു ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

പട്ട് ഉടുത്ത്, സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്, മുല്ലപ്പൂ ചൂടി നില്‍ക്കുന്ന മഞ്ജുവിന്റെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഒരു ചിത്രം 1998 ല്‍ എടുത്തതാണ്. രണ്ടാമത്തെ സന്തോഷ് ശിവന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ വേഷമാണ്. എന്തായാലും ഇരുവത് വര്‍ഷം കഴിഞ്ഞിട്ടും മഞ്ജുവിന് യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഭംഗി കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. 

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജുവിനെ കൂടാതെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജുവാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com