ബലൂണുമായി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്
ബലൂണുമായി ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദ പ്രധാന വേഷത്തില്‍ എത്തിയ ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബലൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുട്ടികളുടെ നന്മയെക്കുറിച്ച് പറയുന്നത്. ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്. 

ചെറിയ രണ്ട് പെണ്‍കുട്ടികളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നാല് മിനിറ്റ് ധാര്‍ഘ്യമുള്ള ചിത്രം വളരെ ലളിതമായാണ് സമൂഹത്തെ വരച്ചു വെച്ചിരിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ കാര്യപ്രാപ്തിയോടെ ചിന്തിക്കാന്‍ ചിലപ്പോള്‍ കുട്ടികള്‍ക്ക് കഴിയും എന്ന് കാണിച്ചു തരികയാണ് ചിത്രം. വേദ ധര്‍മജനൊപ്പം നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com