രജനീകാന്ത് ചിത്രത്തിന് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം; അഭിമാനമായി റസൂല്‍ പൂക്കുട്ടി

വിദേശ ഭാഷ വിഭാഗത്തില്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയിലേക്ക് 2.0 ചിത്രവും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്
രജനീകാന്ത് ചിത്രത്തിന് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം; അഭിമാനമായി റസൂല്‍ പൂക്കുട്ടി

ജനീകാന്ത്- ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 2.0 യ്ക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ചിത്രത്തിന്റെ ശബ്ദ മിശ്രണത്തിനാണ് പുരസ്‌കാരം ലഭിച്ചത്. വിദേശ ഭാഷ വിഭാഗത്തിലാണ് 2.0യെ പരിഗണിച്ചത്.  ഓസ്‌കര്‍ ജോതാവ് റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ ശബ്ദമിശ്രണം നിര്‍വഹിച്ചത്. പുരസ്‌കാരം നേടിയ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. 

ശബ്ദമിശ്രണത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് അദ്ദേഹം കുറിച്ചത്. ഇന്ത്യന്‍ സിനിമ ലോകോത്തര സിനിമയുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റുകയാണ് 2.0വിലൂടെ. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ മുഴുവന്‍ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ഭാഷ വിഭാഗത്തില്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയിലേക്ക് 2.0 ചിത്രവും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ചിത്രത്തില്‍ 4ഡിഎസ്ആര്‍എല്‍ ശബ്ദസങ്കേതങ്ങള്‍ ഉപയോഗിച്ചതിന് റസൂല്‍ പൂക്കുട്ടി ഏറെ പ്രശംസ നേടിയിരുന്നു. ബിഗ്ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബോളിവുഡ് നായകന്‍ അക്ഷയ് കുമാറാണ് വില്ലനായി എത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 543 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യയിലെ രണ്ടാമത്തെ ചിത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com