ലൂസിഫറിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്; അവസാന രംഗത്തിന് സാക്ഷിയായി കവരത്തി

ചിത്രീകരണം അവസാനിച്ച കാര്യം പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്
ലൂസിഫറിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്; അവസാന രംഗത്തിന് സാക്ഷിയായി കവരത്തി

രാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം അവസാനിച്ചു. ലക്ഷദ്വീപിനെ കവരത്തിയിലാണ് അവസാനസീനിന് കളമൊരുങ്ങിയത്. കവരത്തിയിലെ കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തില്‍ ഇന്ന് വെളിപ്പിന് 4.30 നായിരുന്നു അവസാന ഷോട്ട് ക്യാമറയില്‍ പകര്‍ത്തിയത്. ചിത്രീകരണം അവസാനിച്ച കാര്യം പൃഥ്വിരാജ് തന്നെയാണ് ആരാധകരെ അറിയിച്ചത്. 

പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രത്തെ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യരാണ് നായിക. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. 

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് വില്ലനായി എത്തുന്നത്. കൂടാതെ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവന്‍ ഷാജോണ്‍, മംമ്ത മോഹന്‍ദാസ്, ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com