സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിവാഹിതനായി; ആശംസ നേർന്ന് രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖർ (വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2019 06:42 PM |
Last Updated: 22nd January 2019 10:18 AM | A+A A- |
സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് വിവാഹിതനായി. പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ ക്ഷേതത്തില്‍ ജനുവരി 19നായിരുന്നു വിവാഹം. ദന്തഡോക്ടറായ വിധു ശ്രീധരനാണ് വധു. ഇന്നലെ എറണാകുളത്ത് സ്വകാര്യ ഹോട്ടലിൽ വച്ച് റിസപ്ഷനും നടന്നു.
രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖർ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു. മമ്മൂട്ടി, ജനാര്‍ദ്ദനന്‍, സംവിധായകൻ ജോഷി, ചിപ്പി, ജയസൂര്യ, ഭാര്യ സരിത, പൂര്‍ണിമ ഇന്ദ്രജിത്ത്, മനോജ് കെ ജയന്‍, ഹരിശ്രീ അശോകന്‍, രമേഷ് പിഷാരടി, റോഷന്‍ ആന്‍ഡ്രൂസ്, ടിനി ടോം, സോനാ നായര്‍ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എംഎൽഎ എന്നിവരടക്കം രാഷ്ട്രീയ രംഗത്തുനിന്നും നിരവധിപ്പേർ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തി.
എയറനോട്ടിക്കൽ എൻജിനിയറായ വിഷ്ണു ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2007ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്റെ തിരകഥ ഒരുക്കിയത് വിഷ്ണുവാണ്. ഒരു കരീബിണ് വിഷ്ണുയന്‍ ഉഡായ്പ്പ്, ഗാംബിനോസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ.