ആരാധകര്‍ക്കായി ആ സര്‍പ്രൈസ് , നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്റെ സംവിധാനവും മാധവന്‍ !

മഹാദേവനൊപ്പം ചിത്രത്തിന്റെ സഹ സംവിധായകനായി മാധവന്‍ തുടക്കം മുതലേയുണ്ടായിരുന്നു. ആരാധകരുടെ അനുഗ്രഹവും പിന്തുണയും വേണമെന്ന കുറിപ്പുമായി മാധവന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
ആരാധകര്‍ക്കായി ആ സര്‍പ്രൈസ് , നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്റെ സംവിധാനവും മാധവന്‍ !

ഹസംവിധായകനില്‍ നിന്നും സംവിധായകനിലേക്ക് സര്‍പ്രൈസ് എന്‍ട്രി നടത്തിയിരിക്കുകയാണ് മാധവന്‍. ഐഎസ്ആര്‍ഒ ചാരക്കേസിന്റെ കഥ പറയുന്ന 'റോക്കറ്റ്ട്രി- ദ നമ്പി ഇഫക്ടാ'വും മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഒഴിവാക്കാനാവാത്ത ചില അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ട് സംവിധായകനായ അനന്ത് മഹാദേവന്‍ റോക്കറ്റ്ട്രിയില്‍ നിന്നും ഒഴിഞ്ഞതോടെയാണ് മാധവന്‍ സംവിധായകന്റെ റോളും ഏറ്റെടുക്കുന്നത്. മഹാദേവനൊപ്പം ചിത്രത്തിന്റെ സഹ സംവിധായകനായി മാധവന്‍ തുടക്കം മുതലേയുണ്ടായിരുന്നു. ആരാധകരുടെ അനുഗ്രഹവും പിന്തുണയും വേണമെന്ന കുറിപ്പുമായി മാധവന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഒരുപാട് കാരണങ്ങള്‍ കൊണ്ട് ഈ ചിത്രം തനിക്ക് പ്രിയപ്പെട്ടതാണ്. നമ്പി നാരായണന്റെ സമാനതകള്‍ ഇല്ലാത്ത ജീവിതം എത്രയും വേഗം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്നും മാധവന്‍ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലുമായി ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമേ സ്‌കോട്ട്‌ലന്റ്, റഷ്യ, ഫ്രാന്‍സ്, പ്രിന്‍സ്റ്റന്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. 

ഐഎസ്ആര്‍ഒയിലെ ക്രയോജനിക് വിഭാഗം തലവനായിരുന്ന നമ്പി നാരായണനെ ചാരവൃത്തി ആരോപിച്ച് കേസെടുത്ത സംഭവമാണ് സിനിമയാകുന്നത് . കെട്ടിച്ചമച്ച കേസാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1998 ല്‍ സുപ്രിംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com