ഇത് പിറന്നാള്‍ സമ്മാനം; ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍, നാടന്‍ സൂപ്പര്‍ ഹീറോയെന്ന് ടൊവിനോ 

മിന്നല്‍ മുരളി എന്നാണ് ചിത്രത്തിന്റെ പേര്
ഇത് പിറന്നാള്‍ സമ്മാനം; ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍, നാടന്‍ സൂപ്പര്‍ ഹീറോയെന്ന് ടൊവിനോ 

ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. ടൊവിനോയുടെ പിറന്നാള്‍ ദിനമായ ഇന്ന് സംവിധായകന്‍ ബേസില്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് പുറത്തുവിട്ടത്. മിന്നല്‍ മുരളി എന്നാണ് ചിത്രത്തിന്റെ പേര്. 

സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി എന്നാണ് ബേസിലിന്റെ വാക്കുകള്‍. എന്നാല്‍ ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആണെന്നാണ് നായകന്‍ ടൊവിനോയുടെ വെളിപ്പെടുത്തല്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ ശ്രീമതി സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. 

ബേസിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാവര്‍ക്കും നമസ്‌കാരം . കുഞ്ഞിരാമായണത്തിനും ഗോദക്കും ശേഷം പുതിയ ഒരു ചിത്രവുമായി ഞങ്ങള്‍ ഇതാ വീണ്ടുമെത്തുകയാണ് .ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് ഇത്തവണ .ഇന്നത്തെ 'Birthday Boy', പ്രിയ സുഹൃത്ത് ടൊവിനോ ആണ് ഞങ്ങടെ സൂപ്പര്‍ഹീറോ. ബാംഗ്ലൂര്‍ ഡേയ്‌സ്                                  തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍സിന്റെ ബാനറില്‍ ശ്രീമതി സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത് . മറ്റു കാസ്‌റ് ആന്‍ഡ് ക്രൂ വിവരങ്ങള്‍ വഴിയേ അറിയിക്കാം. അപ്പൊ മിന്നല്‍ മുരളിയുടെ കളികള്‍ ഇവിടെ തുടങ്ങുന്നു. കൂടെയുണ്ടാവണം എല്ലാവരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com