എനിക്ക് പതിനാറാം വയസ്സിലെ അതേ ചുറുചുറുക്കും സൗന്ദര്യവും; ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് കജോള്‍

എനിക്ക് പതിനാറാം വയസ്സിലെ അതേ ചുറുചുറുക്കും സൗന്ദര്യവും - ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് കജോള്‍
എനിക്ക് പതിനാറാം വയസ്സിലെ അതേ ചുറുചുറുക്കും സൗന്ദര്യവും; ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് കജോള്‍

തന്റെ പ്രസക്തി ഇന്നും നഷ്ടമായാട്ടില്ലെന്ന് പ്രശസ്ത ബോളിവുഡ് നടി കജോള്‍. അതിലെന്റെ വ്യ്ക്തിത്വത്തിന് വലിയ പങ്കുണ്ട്. സിനിമയ്‌ക്കൊപ്പം സ്‌ക്രീനിലും പുറത്തുമായി അത് വളര്‍ന്നു കൊണ്ടേയിരുന്നു. തനിക്ക് ഇനിയുമേറെ ചെയ്യാന്‍ കഴിയും. സിനിമയില്‍ രംഗപ്രവേശം ചെയ്ത പതിനാറാം വയസ്സിലെ അതേ ചുറു ചുറുക്കും സൗന്ദര്യവും തനിക്ക് ഇപ്പോഴുമുണ്ടെന്നും നടി പറഞ്ഞു. ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ പുനര്‍നിര്‍മാണലക്ഷ്യമിട്ടു നടത്തുന്ന ഒരു ക്യാമ്പെയ്‌നിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു കജോള്‍.

്പ്രശസ്തിയാര്‍ജിക്കാന്‍ വളരെ എളുപ്പമാണെന്നും ഒരുപാടു പേര്‍ ഇന്ന് പ്രശസ്തരായവരുണ്ടെന്നും എന്നാല്‍ താരങ്ങള്‍ വളരെ കുറവാണെന്നും കജോള്‍ പറഞ്ഞു.പ്രശസ്തി, താരം എന്നീ രണ്ടു വാക്കുകള്‍ ഒരുമിച്ചു ചേര്‍ക്കാവുന്നവയല്ല. എന്നാല്‍ ഇന്ന് അവ പര്യായപദങ്ങളായാണ് ഉപയോഗിച്ചു കാണുന്നതെന്നും കജോള്‍ പറഞ്ഞു.

രാഹുല്‍ റാവേലിന്റെ ബേഖുദിയിലൂടെയാണ് കാജോള്‍ ബോളിവുഡിലെത്തുന്നത്. ബാസിഗര്‍, യേ ദില്ലഗി, കരണ്‍ അര്‍ജുന്‍, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേങ്കേ, ഗുപ്ത്, കുഛ് കുഛ് ഹോതാ ഹേ, മൈ നെയിം ഈസ് ഖാന്‍, ഫനാ തുടങ്ങി ചിത്രങ്ങളിലൂടെയാണ് കാജോള്‍ സിനിമാപ്രേക്ഷകരുടെ മനം കവരുന്നത്. ബോളിവുഡ് കണ്ട മികച്ച നടിമാരിലൊരാളാണ് കാജോള്‍.

'എന്റെ ആദ്യ ചിത്രം വിജയമായിരുന്നില്ല. തുടക്കം തന്നെ മോശമായി. അഭിനയം തൊഴിലാക്കാമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി സംഭവിച്ചതാണ്. പിന്നീട് ഒഴുക്കിനനുസരിച്ച് മുന്നോട്ടു പോവുകയായിരുന്നു. എന്റെ സിനിമകളൊക്കെ ഞാന്‍ തന്നെ തെരഞ്ഞെടുത്തവയായിരുന്നു.' കാജോള്‍ മനസു തുറന്നു.അജയ് ദേവഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തനാജി:ദ അണ്‍സങ് വാരിയറിലാണ് ഇപ്പോള്‍ കാജോള്‍ അഭിനയിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസിനെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com