'തടി കുറയ്ക്കുന്നതു വലിയ കാര്യമൊന്നുമല്ല, അതുകൊണ്ടു കോണ്‍ഫിഡന്‍സ് കൂടണമെന്നില്ല'

കൗമാരക്കാരിയാവാനുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് ഭാരം കുറഞ്ഞത്. അതില്‍ സന്തോഷമുണ്ട്. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇതുപോലൊരു കഥാപാത്രം വന്നു ചേരുന്നത്.
'തടി കുറയ്ക്കുന്നതു വലിയ കാര്യമൊന്നുമല്ല, അതുകൊണ്ടു കോണ്‍ഫിഡന്‍സ് കൂടണമെന്നില്ല'

മൂന്ന് മാസം കൊണ്ട് രജിഷാ വിജയന്‍ 'ജൂണി'ന് വേണ്ടി കുറച്ചത് ഒമ്പത് കിലോ ഭാരമാണ്. കേട്ടവരൊക്കെ ഞെട്ടിയെങ്കിലും ഇതൊന്നും വല്യ കാര്യമാക്കേണ്ട എന്ന ലൈനിലാണ് രജിഷ. തടി കുറയുന്നത് കൊണ്ട് കൂടുതല്‍ കരുത്തോ കോണ്‍ഫിഡന്‍സോ ഉണ്ടാവുമെന്ന് കരുതുന്നില്ല. അമിതഭാരം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു. ഇത് സ്വകാര്യമായ അഭിപ്രായമാണ് മറിച്ച് ചിന്തിക്കുന്നവരും ഉണ്ടാകാമെന്നും രജിഷ വ്യക്തമാക്കി. 

കൗമാരക്കാരിയാവാനുള്ള കഠിനാധ്വാനത്തിന്റെ ഫലമായാണ് ഭാരം കുറഞ്ഞത്. അതില്‍ സന്തോഷമുണ്ട്. കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇതുപോലൊരു കഥാപാത്രം വന്നു ചേരുന്നത്. അതില്‍ നൂറ് ശതമാനവും നല്‍കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരം പറയുന്നു. 

അനുരാഗ കരിക്കിന്‍ വെള്ളത്തിന് വേണ്ടി എട്ടുമാസത്തെ ബ്രേക്കെടുത്താണ് തയ്യാറെടുപ്പുകള്‍ നടത്തിയത്. സിനിമയെ അത്രയും ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ജൂണിലേക്ക് 33 ഇഞ്ച് നീളമുള്ള മുടിയാണ് മുറിച്ചു മാറ്റിയത്. അന്ന് വാഷ് റൂമില്‍ പോയി കരഞ്ഞു. കുട്ടിക്കാലം മുതല്‍ നീട്ടി വളര്‍ത്തിയിരുന്ന മുടിയല്ലേ, അതെന്റെ ശരീരത്തിന്റെ ഭാഗമായിരുന്നു'. ഷൂട്ടിങ് സൈറ്റുകളില്‍ ആയതിനാല്‍ ഡൊണേറ്റ് ചെയ്യാനും സാധിച്ചില്ലെന്ന സങ്കടവും രജിഷയ്ക്കുണ്ട്. ഒരു കഥാപാത്രത്തിനായി എന്തും ചെയ്യാനുള്ള മനസാണ് അഭിനേതാവിന് വേണ്ടതെന്നാണ് രജിഷ പറയുന്നതും. 

നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 17 വയസ്സുമുതല്‍ 25 വയസുവരെ പ്രായത്തിലുള്ള ആറ് ഗെറ്റപ്പുകളാണ് രജിഷയ്ക്കുള്ളത്. ജോജു ജോര്‍ജ്ജും അജു വര്‍ഗ്ഗീസുമുള്‍പ്പടെയുള്ളവര്‍ അണിനിരക്കുന്ന ചിത്രം അടുത്തമാസം തിയേറ്ററുകളിലെത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com