മോഹന്‍ലാല്‍ തകര്‍ത്ത ആ രംഗം രജനിയെ അസ്വസ്ഥനാക്കി: ദൃശ്യം റീമേക്കില്‍ നിന്ന് രജനികാന്ത് പിന്‍മാറാനുള്ള കാരണം ഇതാണ്

മോഹന്‍ലാല്‍ അഭിനയിച്ച് തകര്‍ത്ത രംഗം രജനിയെ തീര്‍ത്തും അസ്വസ്ഥനാക്കി
മോഹന്‍ലാല്‍ തകര്‍ത്ത ആ രംഗം രജനിയെ അസ്വസ്ഥനാക്കി: ദൃശ്യം റീമേക്കില്‍ നിന്ന് രജനികാന്ത് പിന്‍മാറാനുള്ള കാരണം ഇതാണ്

മോഹന്‍ലാലിന്റെ അഭിനയ മികവുകൊണ്ടും ജിത്തു  ജോസഫിന്റെ സംവിധാന മികവുകൊണ്ടും മലയാളികളെ അമ്പരിപ്പിച്ച ചിത്രമായിരുന്നു ദൃശ്യം. പിന്നീട് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. തമിഴില്‍ ജിത്തു ജോസഫ് തന്നെയാണ് ചിത്രം റീമേക്ക് ചെയ്തത്. പാപനാസം കമല്‍ഹാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി വിലയിരത്തപ്പെട്ടു. 

കമലിന് മുന്നേ ജിത്തു നായകനാക്കാന്‍ സമീപിച്ചത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെയായിരുന്നു. ജിത്തുവിനൊപ്പെ സ്‌പെഷ്യല്‍ ഷോ കാണാനിരുന്ന രജനി പക്ഷേ ചിത്രത്തില്‍ നിന്ന് പിന്‍മാറി.  ചിത്രത്തിലെ പ്രധാന രംഗമായ ജോര്‍ജുകുട്ടി ഷാജോണില്‍ നിന്ന് അടിവാങ്ങുന്ന രംഗം കണ്ടപ്പോള്‍ രജനി അസ്വസ്ഥനായി. മോഹന്‍ലാല്‍ അഭിനയിച്ച് തകര്‍ത്ത രംഗം രജനിയെ തീര്‍ത്തും അസ്വസ്ഥനാക്കി. 

ഒരു സാധാരണക്കാരനായി അഭിനയിക്കാന്‍ താല്‍പര്യം ഏറെയുണ്ടെങ്കിലും ആ രംഗങ്ങള്‍ കാണുമ്പോള്‍ തന്റെ ആരാധകര്‍ ഏറെ വേദനിക്കും. അവര്‍ നിരാശപ്പെടും. ഒരു കാരണവശാലും അവര്‍ വേദനിക്കുന്നത് തനിക്ക് സഹിക്കില്ല എന്നായിരുന്നു രജനിയുടെ പ്രതികരണം. ജോര്‍ജുകുട്ടിയെ അടിയ്ക്കുന്ന രംഗങ്ങളില്‍ മാറ്റം വരുത്താമെന്ന് ജീത്തു പറഞ്ഞു നോക്കിയെങ്കിലും തന്റെ ഇമേജിനായി മികച്ച ഒരു തിരക്കഥ അഴിച്ചു പണിയുന്നതിന് താരം തയ്യാറായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com