യുവാക്കള്‍ക്ക് ആവേശം പകരാന്‍ സണ്ണി ലിയോണി വീണ്ടും കൊച്ചിയിൽ  

വാലന്റൈന്‍സ്‌ ദിനാചരണത്തിന് നിറംപകരാന്‍ ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍
യുവാക്കള്‍ക്ക് ആവേശം പകരാന്‍ സണ്ണി ലിയോണി വീണ്ടും കൊച്ചിയിൽ  

കൊച്ചി: വാലന്റൈന്‍സ്‌ ദിനാചരണത്തിന് നിറംപകരാന്‍ ബോളിവുഡ്‌ താരം സണ്ണി ലിയോണി കൊച്ചിയില്‍. വാലന്റൈന്‍സ്‌ നൈറ്റ്‌-2019 എന്ന പേരില്‍ അടുത്ത 14 നു വൈകിട്ട്‌ ആറിന്‌ അങ്കമാലി അഡ്‌ലക്‌സ്‌ കണ്‍വന്‍ഷന്‍ സെന്ററിലാണു പരിപാടി.  

സംഗീത-നൃത്ത പരിപാടിക്കു സണ്ണി ലിയോണിനോടൊപ്പം ഡാന്‍സ്‌ ഇതിഹാസം എം.ജെ-5, ബോളിവുഡ്‌ പിന്നണി ഗായിക തുളസികുമാര്‍, പിന്നണി ഗായിക മഞ്‌ജരി, വയലിനിസ്‌റ്റ്‌ ശബരീഷ്‌ എന്നിവരും പങ്കെടുക്കും. നക്ഷത്ര എന്റര്‍ടെയ്‌മെന്റ്‌സാണ്‌ മുഖ്യസംഘാടകര്‍. 

12000 പേര്‍ക്കു പരിപാടി ആസ്വദിക്കാന്‍ സൗകര്യമൊരുക്കിയതായി സംഘാടകരായ ലിഷിയ പ്രമോദ്‌, രാംപ്രസാദ്‌, ടി.ആര്‍. ദീപക്‌ എന്നിവര്‍ അറിയിച്ചു. 1000 മുതല്‍ 5000 രൂപവരെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com