'ലൂസിഫറിനെ വെടിവച്ചു കൊന്ന് കാനിലാക്കി' ; വെള്ളം കുടിപ്പിച്ച് വീണ്ടും പൃഥ്വിരാജിന്റെ ഇംഗ്ലീഷ് , പരിഭാഷ കണ്ട്  ചിരിച്ച് മറിഞ്ഞ് താരവും

ലൂസിഫറിനെ എല്ലാവരും കൂടെ വെടിവച്ച് കൊന്ന് കാനിലാക്കിയെന്ന് വരെ അത് പരിഭാഷപ്പെടുത്തിയ വിരുതന്‍മാരുണ്ട്.
'ലൂസിഫറിനെ വെടിവച്ചു കൊന്ന് കാനിലാക്കി' ; വെള്ളം കുടിപ്പിച്ച് വീണ്ടും പൃഥ്വിരാജിന്റെ ഇംഗ്ലീഷ് , പരിഭാഷ കണ്ട്  ചിരിച്ച് മറിഞ്ഞ് താരവും

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇംഗ്ലീഷിന് കിട്ടിയ മലയാളം പരിഭാഷ വായിച്ചാല്‍ ചിരിച്ച് ഒരു വഴിക്കാവുമെന്നതാണ് അതിലും രസം. ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അറിയിച്ച് പൃഥ്വിരാജ് ഇട്ട ട്വീറ്റാണ് ട്രോളന്‍മാരും ആരാധകരും ഇപ്പോള്‍ ആഘോഷമാക്കുന്നത്. പുലര്‍ച്ചെ നാലരയോടെ കവരത്തിയില്‍ നിന്നും അവസാന ഷോട്ട് ചിത്രീകരിച്ചതോടെ ലൂസിഫറിന് പാക്കപ്പ് പറഞ്ഞുവെന്നായിരുന്നു ട്വീറ്റിലെ ഉള്ളടക്കം. 

ഭംഗിയുള്ള വാക്കുകളില്‍ അത് പൃഥ്വി പതിവ് പോലെ അവതരിപ്പിച്ചപ്പോള്‍ പതിവ് പോലെ ആരാധകര്‍ വാ പൊളിച്ചു, എന്താണ് സംഭവമെന്ന രീതിയില്‍. പിന്നീട് ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ രസകരമായ കമന്റുകളാണ് നിറഞ്ഞത്. ലൂസിഫറിനെ എല്ലാവരും കൂടെ വെടിവച്ച് കൊന്ന് കാനിലാക്കിയെന്ന് വരെ അത് പരിഭാഷപ്പെടുത്തിയ വിരുതന്‍മാരുണ്ട്. 

കമന്റ് പൃഥ്വിയെ വരെ ചിരിപ്പിച്ചെന്നാണ് അദ്ദേഹം സ്‌ക്രീന്‍ ഷോട്ട് സഹിതമിട്ടിരിക്കുന്ന ട്വീറ്റില്‍ നിന്നും മനസിലാക്കേണ്ടത്. തര്‍ജമ പൊളിച്ചുവെന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിട്ട വിരുതനെ പരിഭാഷകനായി വയ്ക്കണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com