ആരാധകര്‍ ഞെട്ടേണ്ട; ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്റെ ഫേസ്ബുക്കും ഹാക്ക് ചെയ്യപ്പെട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2019 03:42 PM |
Last Updated: 22nd January 2019 03:46 PM | A+A A- |
ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖിന്റെ മൂന്ന് മക്കളും ആരാധകര്‍ക്ക് ഒരുപോലെ പ്രിയങ്കരരാണ്. അതുകൊണ്ടുതന്നെ മൂവരെയും കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളൊക്കെയും ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരപുത്രന്‍ ആര്യന്‍ ഖാന്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
ഏറെ ആരാധകരുള്ള ആര്യന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് വാര്‍ത്ത. ആര്യന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചതും. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആര്യന്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചത്. ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്നും അതില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളും മറ്റും അവഗണിക്കണമെന്നുമാണ് ആര്യന്‍ കുറിച്ചിരിക്കുന്നത്.
റിഷി കപൂര്‍, അനുപം ഖേര്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയ നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇതിന് മുന്‍പ് ഹാക്കര്‍മാരുടെ പിടിയിലായിട്ടുണ്ട്. ഇവര്‍ക്ക് പിന്നാലെയാണ് ആര്യനും ഹാക്കര്‍മാരുടെ പിടി വീണിരിക്കുന്നത്.