'കുറച്ച് ലേറ്റായിപ്പോയി'; മാത്തന് അപ്പുവിന്റെ വക ലേറ്റ് വിഷസ് 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഐശ്വര്യയുടെ ആശംസ 
'കുറച്ച് ലേറ്റായിപ്പോയി'; മാത്തന് അപ്പുവിന്റെ വക ലേറ്റ് വിഷസ് 

മായാനദിയിലെ അപ്പുവിന്റെയും മാത്തന്റെയും പ്രണയം ഇപ്പോഴും പ്രേക്ഷകഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ബിഗ് സ്‌ക്രീനില്‍ അപ്പുവും മാത്തനുമായെത്തിയ ഐശ്വര്യ-ടൊവിനോ ജോഡിയെ ആരാധകര്‍ ഇപ്പോഴും നെഞ്ചേറ്റുന്നത്. ടൊവിനോയുടെ പിറന്നാളിന് ഐശ്വര്യയുടെ പിറന്നാള്‍ ആശംസയ്ക്കായി കൂടുതല്‍ പേരും കാത്തിരുന്നതും ഇതുകൊണ്ടുതന്നെയാണ്. 

ഒടുവില്‍ ഒരു ദിവസം വൈകി മാത്തന് പിറന്നാള്‍ ആശംസിച്ച് അപ്പു എത്തി. കുറച്ച് ലേറ്റായി പോയി എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോയ്ക്ക് ഐശ്വര്യ ആശംസകള്‍ അറിയിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. 

ഇന്നലെയായിരുന്നു ടൊവിനോയുടെ പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്. ടൊവിനോയ്‌ക്കൊപ്പമുള്ള പുതിയ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടാണ് സംവിധായകന്‍ ബേസില്‍ താരത്തിന് ആശംസ നേര്‍ന്നത്. മിന്നല്‍ മുരളി എന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്നലെ ബേസില്‍ പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com