ധനുഷിന്റെ നായികയായി മഞ്ജുവാരിയര്‍ തമിഴിലേക്ക്, 'നിത്യഹരിത നായികയുടെ കടന്നുവരവില്‍ ആവേശം', തുറന്നുപറഞ്ഞ് കുറിപ്പ് 

തമിഴ്‌നാട്ടില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നടി മഞ്ജുവാരിയര്‍
ധനുഷിന്റെ നായികയായി മഞ്ജുവാരിയര്‍ തമിഴിലേക്ക്, 'നിത്യഹരിത നായികയുടെ കടന്നുവരവില്‍ ആവേശം', തുറന്നുപറഞ്ഞ് കുറിപ്പ് 

തമിഴ്‌നാട്ടില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നടി മഞ്ജുവാരിയര്‍. നടന്‍ ധനുഷിന്റെ പുതിയ ചിത്രത്തിലുടെയാണ് മഞ്ജുവാരിയര്‍ തമിഴ്‌സിനിമയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്.വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികകഥാപാത്രത്തെയാണ് മഞ്ജുവാരിയര്‍ അവതരിപ്പിക്കുക. ഇക്കാര്യം ധനുഷ് തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ അറിയിച്ചത്.

നിത്യഹരിത നായികയായ മഞ്ജുവാരിയര്‍ ചിത്രത്തില്‍ മുഖ്യ സ്ത്രീകഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു. സിനിമ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്ത അഭിനയപാടവത്തില്‍ നിന്നും കൂടുതല്‍ പഠിക്കാന്‍ അവസരം വന്നുചേര്‍ന്നിരിക്കുന്നുവെന്നാണ് മഞ്ജുവാരിയരുടെ കടന്നുവരവിനെ ധനുഷ് വിശേഷിപ്പിച്ചത്. സ്‌ക്രീനില്‍ അവരൊടൊപ്പം അഭിനയമുഹൂര്‍ത്തങ്ങള്‍ പങ്കുവയെക്കുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്നും ധനുഷ് ട്വിറ്ററില്‍ കുറിച്ചു. 

മാരി 2, വട ചെന്നൈ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന അസുരന്റെ ഷൂട്ടിങ് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കുമെന്നും ധനുഷ് അറിയിച്ചു. ഇതിന് മുന്‍പ് ആടുക്കളം, വട ചെന്നെ ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളില്‍ വെട്രിമാരനും ധനുഷും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com