91ാം ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചു

റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്.
91ാം ഓസ്‌കാര്‍ നാമനിര്‍ദേശപ്പട്ടിക പ്രഖ്യാപിച്ചു

91ാം ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപിച്ചു. റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്. പത്ത് വീതം നാമനിര്‍ദേശങ്ങളാണ് ഈ ചിത്രങ്ങള്‍ നേടിയത്. 'എ സ്റ്റാര്‍ ഇസ് ബോണ്‍' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ പ്രശസ്ത പോപ്പ് താരം ലേഡി ഗാഗ ഇക്കുറി മിക്ചച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.  ഹോളിവുഡ് നടന്‍മാരായ ക്രിസ്റ്റ്യന്‍ ബെയില്‍, ബ്രാഡ്‌ലി കൂപ്പര്‍ എന്നിവര്‍ മികച്ച നടനുള്ള പട്ടികയിലുണ്ട്.

മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കരാത്തിനായി നാമനിര്‍ദേശം ലഭിച്ച ചിത്രങ്ങള്‍ ചുവടെ.

ബ്ലാക്ക് പാന്തര്‍ 
ബ്ലാക്കലന്‍സ്മാന്‍
ബൊഹ്മീയന്‍ റാപ്‌സഡി 
ദ ഫേവറേറ്റ്
ഗ്രീന്‍ബുക്ക്
എ സ്റ്റാര്‍ ഇസ് ബോണ്‍ റോമ
വൈസ്
റോമ

മികച്ച സംവിധായകന്‍

ആദം മക്കെ (വൈസ്)
യോര്‍ഗോസ് ലാന്തിമോസ് (ദ ഫേവററ്റ്)
അല്‍ഫോണ്‍സോ കുവാറോണ്‍ (റോമ)
സ്‌പൈര്‍ ലീ (ബ്ലാക്കലന്‍സ്മാന്‍)
പവെല്‍ പൗളികോവ്‌സ്‌കി (കോള്‍ഡ് വാര്‍)

മികച്ച നടി 

ലേഡി ഗാഗ (എ സ്റ്റാര്‍ ഇസ് ബോണ്‍)
ഗ്ലെന്‍ ക്ലോസ് (ദ വൈഫ്)
ഒലീവിയ കോള്‍മാന്‍ (ദ ഫേവറേറ്റ്)
മെലീസ മെക്കാര്‍ത്ത (കാന്‍ യു എവെര്‍ ഫോര്‍ഗീവ് മീ)
യാലിറ്റ്‌സ അപരീസിയോ (റോമ)

മികച്ച നടന്‍

ക്രിസ്റ്റിയന്‍ ബെയല്‍ (വൈസ്)
റാമി മാലെക് (ബൊഹ്മീയന്‍ റാപ്‌സഡി )
വിഗ്ഗോ മോര്‍ടെന്‍സണ്‍ (ഗ്രീന്‍ ബുക്ക്)
ബ്രാഡ്‌ലി കൂപ്പര്‍ ( എ സ്റ്റാര്‍ ഈസ് ബോണ്‍)
 വില്ലെ ഡോഫോ (അറ്റ് എറ്റേണിറ്റീസ് ഗേറ്റ്)

മികച്ച  വിദേശ ഭാഷാ ചിത്രം

കോള്‍ഡ് വാര്‍  പോളണ്ട്
കേപ്പര്‍നോം  ലെബനന്‍
ഷോപ്ലിഫ്‌റ്റേഴ്‌സ്  ജപ്പാന്‍
റോമ  മെക്‌സികോ
നെവര്‍ ലുക്ക് എവേ  ജര്‍മനി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com