പുതിയ വ്യായാമമുറ പരീക്ഷിച്ച് കനിഹ; ചലഞ്ച് ഏറ്റെടുക്കാന്‍ ആരാധകരോട് ആഹ്വാനം

ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്
പുതിയ വ്യായാമമുറ പരീക്ഷിച്ച് കനിഹ; ചലഞ്ച് ഏറ്റെടുക്കാന്‍ ആരാധകരോട് ആഹ്വാനം

വിവാഹ ശേഷവും സിനിമയില്‍ ശക്തമായ സാന്നിധ്യമാണ് നടി കനിഹ. മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലുമെല്ലാം താരത്തിന് ആരാധകരുണ്ട്. ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. രസകരമായ വീഡിയോയും ഫോട്ടോകളും എല്ലാം പങ്കുവെച്ച് കനിഹ ആരാധകരുടെ കൈയടി വാങ്ങാറുണ്ട്. ഇത്തവണ പുതിയ വ്യായാമ മുറയുമായാണ് താരം എത്തിയിരിക്കുന്നത്. 

ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനൊപ്പം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പരിശീലകരുടെ സഹായമില്ലാതെയാണ് തങ്ങള്‍ ഇത് ചെയ്തത് എന്നാണ് താരം പറയുന്നത്. രണ്ടാമത്തെ ശ്രമത്തില്‍ തന്നെ തങ്ങള്‍ വിജയം കണ്ടു എന്നാണ് കനിഹ പറയുന്നത്. രസകരമായ ചലഞ്ച് ഏറ്റെടുക്കാനും കനിഹ ആരാധകരോട് ആവശ്യപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com