ആര്‍ത്തവത്തെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ സാധാരണ കാര്യമായി മാറി; അഭിമാനം തോന്നുന്നുവെന്ന് അക്ഷയ് കുമാര്‍

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന റണ്‍ ഫോര്‍ ടൈം മാരത്തണില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതി
ആര്‍ത്തവത്തെ കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ സാധാരണ കാര്യമായി മാറി; അഭിമാനം തോന്നുന്നുവെന്ന് അക്ഷയ് കുമാര്‍

ലക്‌നൗ:  പാഡ്മാന്‍ എന്ന ചലച്ചിത്രത്തെയോര്‍ത്ത് ഇപ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ആര്‍ത്തവത്തെയും ആര്‍ത്തവകാലത്തെ ശുചിത്വത്തെയും കുറിച്ച് ആരോഗ്യകരമായ ചര്‍ച്ച തുടങ്ങി വയ്ക്കുകയായിരുന്നു ആചിത്രത്തിലൂടെ ലക്ഷ്യമിട്ടത്. ഒരു വര്‍ഷത്തിന് ശേഷവും ആര്‍ത്തവ ചര്‍ച്ചകള്‍  സജീവമായി നിലനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും താഴേക്കിടയില്‍ മുതല്‍ മാറ്റം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന 'റണ്‍ ഫോര്‍ ടൈം' മാരത്തണില്‍ താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ രാജ്യത്തെ 500 നഗരങ്ങളിലാണ് നൈന്‍ എന്ന എന്‍ജിഒ  മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

വനിതാ ദിനത്തില്‍ രാജ്യത്തെ 500 നഗരങ്ങളില്‍ 'വരൂ നമുക്ക് ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാം ' എന്ന പേരില്‍ സംവാദങ്ങളും നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി. 

രാജ്യത്തെ 18 ശതമാനം സ്ത്രീകള്‍ മാത്രമാണ് സാനിറ്ററി നാപ്കിനുകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത്. മറ്റുള്ളവര്‍ ചാരവും മണ്ണും പുല്ലും പഴകിയ തുണികളുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ശുചിത്വമില്ലാതെ കഴിയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 82 ശതമാനം സ്ത്രീകളിലേക്ക് കൂടി ആര്‍ത്തവശുചിത്വത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി രാജ്യവ്യാപകമായി ക്യാമ്പെയിനുകള്‍ നടന്നു വരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com