റൊമാന്റിക്ക് ത്രില്ലറുമായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് ; നായകൻ ഫഹദ്

നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്
റൊമാന്റിക്ക് ത്രില്ലറുമായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് ; നായകൻ ഫഹദ്

‘പ്രേമം’ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടി സായ് പല്ലവി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പർ നായികയായി തിളങ്ങിയ സായ് പല്ലവിയുടെ മലയാളത്തിലെ മൂന്നാം ചിത്രമാണ് ഒരുങ്ങുന്നത്. ‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് സായ് പല്ലവി വീണ്ടും മലയാള സിനിമയിൽ വേഷമിടുന്നത്. 

ഇത്തവണ നായകനായി എത്തുന്നത് ഫഹദ് ഫാസിലാണ്. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വൻ താര നിരയാണുള്ളത്. 

ഈ.മൗ.യൗവിന് ശേഷം പി.എഫ് മാത്യൂസ് രചന നിർവഹിച്ച ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ ഊട്ടിയാണ്. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പടെയുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com