'സൂപ്പര്‍ താര ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ പാലഭിഷേകം നടത്താന്‍ പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നു'; പാലഭിഷേകം നിരോധിക്കണമെന്ന് വ്യാപാരികള്‍ 

സുപ്പര്‍താരങ്ങള്‍ക്ക് പാലഭിഷേകം നടത്താന്‍ ഫാന്‍സ് പാല്‍പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നെന്ന് ആരോപിച്ച് വ്യാപാരികള്‍ 
'സൂപ്പര്‍ താര ചിത്രങ്ങളുടെ റിലീസ് ദിനത്തില്‍ പാലഭിഷേകം നടത്താന്‍ പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നു'; പാലഭിഷേകം നിരോധിക്കണമെന്ന് വ്യാപാരികള്‍ 

സുപ്പര്‍താരങ്ങള്‍ക്ക് പാലഭിഷേകം നടത്താന്‍ ഫാന്‍സ് പാല്‍പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നെന്ന് ആരോപിച്ച് വ്യാപാരികളുടെ പരാതി. മോഷണം വ്യാപകമായ നഷ്ടം ഉണ്ടാക്കുന്നെന്നും പാലഭിഷേകം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പാല്‍ വ്യാപാരികള്‍ പൊലീസിനെ സമീപിച്ചത്. 

താരങ്ങളുടെ കട്ടൗട്ടുകളിലും ബാനറുകളിലും പാലൊഴിക്കുന്നത് നിരോധിക്കണം, പാല്‍ പാഴാക്കികളയുന്നത് തടയണം, റിലീസ് ദിനങ്ങളോടനുബന്ധിച്ച് പാല്‍ വില്‍ക്കുന്ന കടകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാല്‍ വ്യാപാരി അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

പാലഭിഷേകം നിരോധക്കണമെന്ന ആവശ്യം 2015മുതല്‍ തങ്ങള്‍ ഉന്നയിക്കുന്നതാണെന്നും രജനീകാന്ത്, അജയ്, വിജയ് അടക്കമുള്ള താരങ്ങളെ ഇതേക്കുറിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് സഹകരണം ലഭിച്ചില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എസ്എ പൊന്നുസ്വാമി പറഞ്ഞു. അര്‍ദ്ധരാത്രിയോടെ കടകളിലെത്തുന്ന പാല്‍ പായ്ക്കറ്റുകള്‍ വില്‍പനയ്ക്കായി കടകളുടെ മുന്നിലാണ് വയ്ക്കുക. എന്നാല്‍ ഈ സമയം ആരാധകരെത്തി പാല്‍പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നുണ്ടെന്നും സമീപകാലത്ത് മോഷണം രൂക്ഷമായതായും പൊന്നുസ്വാമി പറഞ്ഞു. മുന്‍പും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും മോഷണം കടയ്ക്കകത്തല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. 

നടന്‍മാരായ കമല്‍ഹാസനും ശിവകാര്‍ത്തികേയനും മാത്രമാണ് തങ്ങളുടെ പരാതിയോട് പ്രതികരിച്ച് പാലഭിഷേകം ഒഴിവാക്കാന്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. നടന്‍ ചിമ്പു തന്റെ പുതിയ ചിത്രം വന്താ രാജാവാ താന്‍ വരുവേന്റെ റിലീസിനോടനുബന്ധിച്ച് പാലഭിഷേകം നടത്താന്‍ ഫാന്‍സിനോട് ആവശ്യപ്പെടുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് ഈ വിഷയം വീണ്ടും ചൂടുപിടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com