'തല'ക്ക് പറക്കാൻ ഇനി 'ഡ്രോൺ ടാക്സി'യും ; വാഹനശേഖരത്തിൽ പറക്കും ടാക്സി കൂടി സ്വന്തമാക്കി അജിത് ( വീഡിയോ )

അജിത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ അണ്ണാ സര്‍വകലാശാലയുടെ എംഐടി കാമ്പസിലാണ് ഡ്രോണ്‍ നിര്‍മിച്ചത്
'തല'ക്ക് പറക്കാൻ ഇനി 'ഡ്രോൺ ടാക്സി'യും ; വാഹനശേഖരത്തിൽ പറക്കും ടാക്സി കൂടി സ്വന്തമാക്കി അജിത് ( വീഡിയോ )

ചെന്നൈ : സിനിമാതാരങ്ങളുടെ ഹോബിയും ഏറെ പ്രസിദ്ധമാണ്.  തമിഴ് സൂപ്പർ താരം അജിത്തിന്റെ പ്രധാന കമ്പം വാഹനങ്ങളാണ്. അജിത്തിന്റെ കൈവശമുള്ള സൂപ്പര്‍ കാറുകളും സ്‌പോര്‍ട്‌സ് ബൈക്കുകളുമെല്ലാം നേരത്തെ തന്നെ വാർത്തയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ ശേഖരത്തിലേക്ക് പറക്കും ടാക്സി കൂടി കൂട്ടിചേർത്തിരിക്കുകയാണ് ആരാധകരുടെ 'തല'.  

തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് അജിത്തിന്റെ ഡ്രോണ്‍ ടാക്‌സി ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. അജിത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ അണ്ണാ സര്‍വകലാശാലയുടെ എംഐടി കാമ്പസിലാണ് ഡ്രോണ്‍ നിര്‍മിച്ചത്. ഒന്നര വര്‍ഷത്തിനുള്ളിലാണ് പ്രോട്ടോടൈപ്പ് ഡിസൈനിലുള്ള ഡ്രോൺ ടാക്സിയുടെ ഡിസൈനിങ്ങിനും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. 

രണ്ട് സുരക്ഷാ വാതിലുകളുള്ള ഡ്രോണില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാം. മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിയുന്ന ഡ്രോണിന് 90 കിലോ ഭാരം വഹിക്കാനും സാധിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലുള്ള ഡ്രോണ്‍ അവതരിപ്പിക്കുന്നത്. പറക്കും ടാക്സി കാണാൻ അജിത്തിന്റെ ആരാധകർ അടക്കം നിരവധി പേരാണ് ആ​ഗോള നിക്ഷേപക സം​ഗമത്തിന്റെ പ്രദർശന വേദിയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com