മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം ധനുഷിനൊപ്പം; അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മഞ്ജു വാര്യര്‍ തമിഴ് താരം ധനുഷിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 
മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം ധനുഷിനൊപ്പം; അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ഞ്ജു വാര്യര്‍ തമിഴ് താരം ധനുഷിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷാണ് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്റെ ചിത്രീകരണം ഈമാസം 26ന് ആരംഭിക്കും. മഞ്ജു ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ധനുഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

വടചെന്നൈയുടെ രണ്ടാംഭാഗത്തിന് മുന്നോടിയായാണ് ധനുഷ്-വെട്രിമാരന്‍ ടീം അസുരനു വേണ്ടി ഒന്നിക്കുന്നത്. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം വെട്രിമാരന്‍ ചിത്രത്തിലൂടെയാണ് എന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com