മാമാങ്കം ശരിക്കും ചോര കളിയാകുന്നു?; സിനിമയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന് ഭീഷണി: പരാതിയുമായി സംവിധായകന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി സംവിധായകന്‍ സജീവ് പിള്ള
മാമാങ്കം ശരിക്കും ചോര കളിയാകുന്നു?; സിനിമയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന് ഭീഷണി: പരാതിയുമായി സംവിധായകന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍

മ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന മാമാങ്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി സംവിധായകന്‍ സജീവ് പിള്ള രംഗത്ത്. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കും ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സംവിധായകന്‍ പരാതി നല്‍കി. 

കണ്ണൂരില്‍ ആരംഭിച്ച  ചിത്രീകരണത്തിന്റെ മൂന്നാം ഷെഡ്യൂളില്‍ നിന്ന് തന്നെ നീക്കം ചെയ്തതതായി സജീവ് പിള്ള പറയുന്നു. സംവിധായകന്‍ എം.പദ്മകുമാറാണ് മൂന്നാമത്തെ ഷെഡ്യൂള്‍ ഒരുക്കുന്നത്. തന്നെ മാറ്റി പദ്മകുമാറിനെ നിയോഗിച്ചതായി ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളികത്ത് അയച്ചിരുന്നുവെന്നും സജീവ് പിള്ള പറയുന്നു.

മാമാങ്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കായികമായി നേരിടുമെന്ന ഭീഷണി നേരത്തേ ഉണ്ടായിരുന്നുവെന്നും വിതുരയിലെ വീട്ടില്‍ ജനുവരി 18 ന് രണ്ട് യുവാക്കള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വന്നിരുന്നുവെന്നും സജീവ് പിള്ള പരാതിയില്‍ പറയുന്നു.

രണ്ട് യുവാക്കള്‍ പോസ്റ്റ്മാനെ ഫോണ്‍ ചെയ്ത് എന്റെ വീടേതാണെന്ന് ചോദിച്ച് മനസ്സിലാക്കി. ഇക്കാര്യം പോസ്റ്റ്മാന്‍ എന്നെ വിളിച്ചറിയിച്ചു. എറണാകുളം ഭാഗത്തുനിന്നുള്ളവരാണ് അവര്‍. പോസ്റ്റ്മാനെ വിളിച്ച നമ്പരിലേക്ക് പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയാസ്പദവുമാണ്. എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. അവര്‍ ആശങ്കയിലാണ്. അതുകൊണ്ട് എന്റെ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തി ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും അപേക്ഷിക്കുന്നു- സജീവ് പിള്ള പരാതിയില്‍ പറയുന്നു.

യുവാക്കള്‍ എത്തിയ ഇന്നോവ കാറിന്റെ  നമ്പരും പോസ്റ്റ്മാനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പരും വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും അടക്കമാണ് സജീവ് പിള്ള പരാതി നല്‍കിയിരിക്കുന്നത്. 

ചിത്രം ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങളില്‍പ്പെട്ടിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവനെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തതായിരുന്നു അതില്‍ ആദ്യത്തേത്. ധ്രുവനെ മാറ്റിയത് തന്റെ അറിവോടു കൂടിയല്ല എന്നായിരുന്നു അന്ന് സജീവ് പിള്ളയുടെ വിശദീകരണം. 

മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സജീവ് തന്നെയാണ്. 2010 ലാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ആരംഭിക്കുന്നത്. 2011 ല്‍ കഥ മമ്മൂട്ടിയോട് പറയുകയും 2012 ല്‍ അദ്ദേഹം പ്രൊജക്റ്റിന്റെ ഭാഗമാവുകയും ചെയ്തു. സിനിമയ്ക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ നിരവധി നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. മാമാങ്കം ആരംഭിക്കാന്‍ താനാണ് മുന്‍കൈ എടുത്തത് എന്നാണ് സജീവ് പറയുന്നത്. നിര്‍മാതാക്കളില്‍ ചിലരുടെ പിന്തുണ തനിക്കുണ്ടെന്നും പരിചയക്കുറവ് പ്രശ്‌നമായിരുന്നെങ്കില്‍ അത് മുന്‍പേ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com