'അന്നേ ചെരുപ്പൂരി അടിക്കണമായിരുന്നു, പഴയകാര്യം ഇപ്പോള്‍ പറഞ്ഞിട്ടെന്തിനാ' ? മീ ടൂ വിനെതിരെ ഷക്കീല
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2019 07:34 AM |
Last Updated: 26th January 2019 07:34 AM | A+A A- |
മീ ടൂ മൂവ്‌മെന്റിനോട് യോജിപ്പില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. അതിനോട് എനിക്ക് യോജിക്കാനും കഴിയില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അപ്പോഴേ ചെരുപ്പൂരി അടിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
സിനിമയില്‍ നിന്ന് തനിക്ക് ധാരാളം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ച് കാണിക്കുകയാണ് താന്‍ ചെയ്തതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ലഭിച്ചത് മലയാളത്തില്‍ നിന്നായിരുന്നു. സിനിമ വിതരണം ചെയ്തവരൊക്കെ വലിയ സമ്പന്നരായി. മലയാളം ഒട്ടും അറിയാതെയാണ് അഭിനയിച്ചത്. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കിന്നാരത്തുമ്പികളില്‍ അഭിനയിക്കാന്‍ എത്തിയതെന്നും അവര്‍ വെളിപ്പെടുത്തി. റിച്ച ഛദ്ദ നായികയായി ഷക്കീലയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമ ഉടന്‍ പുറത്തിറങ്ങും.