''പ്രണയമീനുകളുടെ കടല്‍'': വിനായകന്‍ നായകനാകും
By സമകാലികമലയാളം ഡെസ്‌ക് | Published: 26th January 2019 05:40 AM |
Last Updated: 26th January 2019 05:40 AM | A+A A- |

ആമി എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. വിനായകനും ദിലീഷ് പോത്തനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും സിനിമ ഒരുക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം. വസ്ത്രാലങ്കാരം ധന്യയും നിര്‍വഹിക്കും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.