പ്രായം സിനിമാതാരങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ബാധകം ; ട്രോള്‍ നിര്‍ത്തിയാല്‍ പുതിയ ഇംഗ്ലിഷ് വാക്കെന്ന് പൃഥ്വിരാജ്

ഞാന്‍ ഇനി ഒരു കോളജ് പയ്യനായി അഭിനയിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?
പ്രായം സിനിമാതാരങ്ങള്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ബാധകം ; ട്രോള്‍ നിര്‍ത്തിയാല്‍ പുതിയ ഇംഗ്ലിഷ് വാക്കെന്ന് പൃഥ്വിരാജ്


പരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്ന് നടന്‍ പൃഥ്വിരാജ്. നിരവധി പരാജയങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട് പരാജയങ്ങളെക്കുറിച്ച് പേടിയില്ല. അതു നല്ലതാണെന്നു തോന്നുന്നു. വീണ്ടും നല്ലതിനുവേണ്ടി നമ്മള്‍ ശ്രമിക്കുമല്ലോ. തുടര്‍ച്ചയായി മൂന്നോ നാലോ ചിത്രങ്ങള്‍ ഹിറ്റായാല്‍ പിന്നെ ആവശ്യമുയരും. ഇതുപോലെയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നൊക്കെ. വളരെ എളുപ്പമാണ് അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍. ഒരുപാടു നഷ്ടപ്പെടാനുണ്ട് എന്നൊക്കെ വിജയം നമുക്കു ചുറ്റുമുള്ളപ്പോള്‍ തോന്നും. ഞാന്‍ ഒരു സ്റ്റാര്‍ഡത്തിനു വേണ്ടിയും മത്സരിക്കുന്നില്ല. എനിക്കിഷ്ടപ്പെട്ട സിനിമകള്‍ എനിക്കിഷ്ടപ്പെട്ട രീതിയില്‍ മരണം വരെ ചെയ്യാന്‍ സാധിക്കണം എന്നതു മാത്രമാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു.

ഞാന്‍ ഇനി ഒരു കോളജ് പയ്യനായി അഭിനയിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? എന്നെ കണ്ടാല്‍ ഒരു കോളജ് പയ്യനെ പോലെയുണ്ടോ ? എനിക്കു  തോന്നുന്നില്ല. ഇനി അങ്ങനെ ചെയ്യണമെങ്കില്‍ ആ സിനിമയില്‍ അതിന്റെ ആവശ്യകത ഉണ്ടാവണം. ഒരു കഥാപാത്രത്തിന്റെ രണ്ടു തലങ്ങള്‍ ഉള്ള സിനിമ എന്നൊക്കെ പറയുന്നതുപോലെ. അതിനൊരു എഫര്‍ട്ട് എടുക്കണം, ലുക്ക് ആന്‍ഡ് ഫീല്‍ വരണം, എന്റെ ഫിസിക്കാലിറ്റി മാറ്റണം. പിന്നെ കോളജ് പയ്യനായി അഭിനയിക്കാന്‍ എന്നെക്കാള്‍ അനുയോജ്യരായ ഒരുപാടു നടന്മാര്‍ ഇവിടെയുണ്ടല്ലോ. പ്രായം സിനിമാതാരങ്ങള്‍ക്കു മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്.

മലയാള സിനിമകള്‍ സാങ്കേതികമായി എറെ മുന്നിലാണെന്നും നമ്മുടെ ടെക്‌നീഷ്യന്‍സിനെ വച്ച് നമ്മുടെ ബജറ്റില്‍ ചെയ്യാന്‍ സാധിക്കുന്ന സിനിമകള്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പൃഥി പറഞ്ഞു. ഒരു സിനിമയുടെ ടെക്‌നിക്കാലിറ്റി, ഏതു തരത്തിലാണ് ഒരു സിനിമ ഷൂട്ട് ചെയ്യപ്പെടേണ്ടത്, ഏത് എക്വിപ്‌മെന്റാണ് ഉപയോഗിക്കേണ്ടത് ഇതൊക്കെ തീരുമാനിക്കുന്നത് സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണ്.   ബജറ്റും സാങ്കേതിക മികവും തമ്മില്‍ യാതൊരു ബന്ധവുമില്ല. കൂടുതല്‍ പണം മുടക്കിയാല്‍ ഒരു സിനിമ സാങ്കേതികമായി മികവു പുലര്‍ത്തില്ലെന്ന് പൃഥ്വി പറഞ്ഞു. 

സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ആസ്വദിക്കാറുണ്ട്. ചിലതൊക്കെ വായിച്ച് ഞാന്‍ മനസ്സറിഞ്ഞ് ചിരിക്കാറുമുണ്ട്.  ലൂസിഫര്‍ പായ്ക്ക് അപ്പ് ആയി എന്ന എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തര്‍ജമ വായിച്ച് കുറേ നേരം ചിരിച്ചു. ട്രോള്‍ ചെയ്യുക ഒരു കലയാണ്. അതൊരു വലിയ കഴിവാണ്. ഞാനതിനെ അഭിനന്ദിക്കുന്നു. അത് നിര്‍ത്തിയാല്‍ പുതിയ പുതിയ ഇംഗ്ലിഷ് വാക്കുകള്‍ പഠിച്ചിട്ട് ഞാന്‍ എഴുതും. കാരണം ഞാനത് എന്‍ജോയ് ചെയ്യുന്നുണ്ട്. പൃഥ്വിരാജ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com