'ഓണ്‍സ്‌ക്രീന്‍ മാജിക് ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തി'; ദുല്‍ഖറുമായുള്ള കെമിസ്ട്രിയ്ക്ക് കാരണം വെളിപ്പെടുത്തി നിത്യ മേനോന്‍

'ഓണ്‍സ്‌ക്രീന്‍ മാജിക് ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തി'; ദുല്‍ഖറുമായുള്ള കെമിസ്ട്രിയ്ക്ക് കാരണം വെളിപ്പെടുത്തി നിത്യ മേനോന്‍

'സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ. എന്നാലും വര്‍ഷങ്ങള്‍ പരിചയമുള്ള കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍'

ദുല്‍ഖര്‍ സല്‍മാനേയും നിത്യ മേനോനേയും സ്‌ക്രീനില്‍ കാണാന്‍ തന്നെ രസമാണ്. ഇരുവരുടേയും കെമിസ്ട്രി ആരെയും അത്ഭുതപ്പെടുത്തും. ഉസ്താദ് ഹോട്ടല്‍, ഓ.കെ കണ്‍മണി, 100 ഡേയ്‌സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലൂടെ ഇത് പ്രേക്ഷകര്‍ അറിഞ്ഞതാണ്. ദുല്‍ഖറുമായുള്ള ഈ കെമിസ്ട്രിയുടെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്‍. തങ്ങളുടെ സൗഹൃദമാണ് സ്‌ക്രീനിലെ മാജിക്കിന് കാരണം എന്നാണ് താരം പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

'സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ. എന്നാലും വര്‍ഷങ്ങള്‍ പരിചയമുള്ള കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ അതിനേക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാറുണ്ട്. അത് ഞങ്ങളെപ്പോലും വിസ്മയിപ്പിക്കുന്ന ഓണ്‍സ്‌ക്രീന്‍ മാജിക് ആണ്.' നിത്യ പറഞ്ഞു. 

മണിരത്‌നം സംവിധാനം ചെയ്ത ഓകെ കണ്‍മണിയിലെ അനുഭവവും താരം പറങ്കുവെച്ചു. ആഗ്രഹത്തിന് അപ്പുറമായിരുന്നു ചിത്രം എന്നാണ് നിത്യ പറയുന്നത്. 'ആ സെറ്റില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം പകച്ചുപോയി. പട്ടാളക്യാമ്പ് പോലെയായിരുന്നു. എല്ലാവരും രാവിലെ 4 മണിക്ക് എഴുന്നേറ്റ് 5 മണിക്ക് സെറ്റില്‍ എത്തണം. പിന്നെ രാവിലെയും വൈകുന്നേരവും ഷൂട്ടിങ്. ഒരു അഭിനേതാവില്‍ നിന്ന് എങ്ങനെ മാക്‌സിമം ഔട്ട്പുട്ട് എടുക്കണമെന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്ല ഫ്രീഡം നല്‍കുന്ന വ്യക്തിയാണ്.' നിത്യ കൂട്ടിച്ചേര്‍ത്തു. 

വികെ പ്രകാശ് സംവിധാനം ചെയ്ത പ്രാണയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം അടക്കം നിരവധി ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com