താക്കറെയെ വെട്ടിനിരത്തി ഝാന്‍സി റാണി; മണികര്‍ണികയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം റിലീസ് ചെയ്ത ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
താക്കറെയെ വെട്ടിനിരത്തി ഝാന്‍സി റാണി; മണികര്‍ണികയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ബോളിവുഡിലെ ഈ മാസത്തെ രണ്ട് വലിയ റിലീസുകളായിരുന്നു കങ്കണ റണാവത്തിന്റെ  'മണികര്‍ണിക ദി ക്യൂന്‍ ഓഫ് ഝാന്‍സി'യും നവാസുദ്ദീന്‍ സിദ്ധിഖിയുടെ 'താക്കറെ'യും. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം റിലീസ് ചെയ്ത ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന നവാസുദ്ദീന്‍ സിദ്ധിഖിയുടെ ചിത്രം ബോക്‌സ് ഓഫീസില്‍ പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

റിലീസ് ദിവസം 8.10 കോടി നേടിയ മണികര്‍ണിക, രണ്ടാം ദിവസം മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും 18.10കോടി സ്വന്തമാക്കുകയും ചെയ്തു. രണ്ടുദിവസത്തിനുള്ളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നായി 26.85കോടി നേടിയെന്ന് ഫിലിം ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ധീരവനിത ഝാന്‍സി റാണി ലക്ഷമി ഭായിയുടെ ജീവിതം പറയുന്ന മണികര്‍ണിക, റിലീസിന് മുന്നേതന്നെ വിവാദങ്ങളില്‍ പെട്ടിരുന്നു. കങ്കണയ്ക്ക് എതിരെ ആദ്യസംവിധായകന്‍ കൃഷ് രംഗത്ത് വന്നതും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണിസേനയുടെ ഭീഷണിയും ചിത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. 

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കഥ പറയുന്ന താക്കറെ റിലീസ് ചെയ്തത് പതിനാറ് രാജ്യങ്ങളിലായി 2,000 സ്‌ക്രീനുകളിലായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പതിനാറ് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിനെ കുറിച്ച് മോശം റിവ്യുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കാള്‍ ഭേദം പാര്‍ട്ടി യോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതാകും എന്നാണ് വിമര്‍ശനം. കടുത്ത വിദ്വേഷം പടര്‍ത്തുന്നതാണ് ചിത്രമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com