'അക്ക വിത്ത് ഇക്ക'!; സണ്ണി ലിയോണിയും മമ്മൂട്ടിയും ഒരുമിച്ച്, മധുര രാജയിലെ ചിത്രം പുറത്ത്
By സമകാലികമലയാളം ഡെസ്‌ക് | Published: 28th January 2019 03:47 PM |
Last Updated: 28th January 2019 03:47 PM | A+A A- |

സണ്ണി ലിയോണിയുടെ മലയാളം അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മധുര രാജയിലൂടെയാണ് സണ്ണി മലയാളക്കരയിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ സണ്ണി ലിയോണിയും മമ്മൂക്കയും ഒരുമിച്ച് ഒരേ ഇരിപ്പിടത്തില്‍ ഇരിക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. മധുര രാജയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. മമ്മൂട്ടിക്കും സണ്ണിക്കും ഒപ്പം സലിം കുമാറിനെയും ചിത്രത്തില്‍ കാണാം.
'മമ്മൂട്ടി സാറിനൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ഏറ്റവും പ്രധാനം എന്തെന്നാല്‍, ഈ ഗാന രംഗം വെറുതെ കുത്തിത്തിരുകിയതല്ല. ചിത്രത്തിന്റെ കഥാഗതിയെ നിര്‍ണ്ണയിക്കുന്ന ഒന്നാണീ ഗാനം,' - മലയാളത്തിലേക്കുള്ള തന്റെ വരവിനെ കുറിച്ച് സണ്ണി നേരത്തെ പറഞ്ഞിരുന്നു.