സിനിമാ പശ്ചാതലം ഇല്ലാത്ത സ്ത്രീകള്‍ക്ക് അവസരം ലഭിക്കുക അത്ര എളുപ്പമല്ല: അഹാന 

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ പ്രിയങ്ക ഗാന്ധിയുടെ വേഷം അവതരിപ്പിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അഹാന
സിനിമാ പശ്ചാതലം ഇല്ലാത്ത സ്ത്രീകള്‍ക്ക് അവസരം ലഭിക്കുക അത്ര എളുപ്പമല്ല: അഹാന 

സിനിമാ പശ്ചാതലമില്ലാത്ത സ്ത്രീകള്‍ക്ക് സിനിമ അവസരങ്ങള്‍ ഒരുപാടൊന്നും ലഭിക്കില്ലെന്ന് ബോളിവുഡ് നടി അഹാന കുംറ. 

2017ല്‍ പുറത്തിറങ്ങിയ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററില്‍ പ്രിയങ്ക ഗാന്ധിയുടെ വേഷം അവതരിപ്പിച്ച് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ താന്‍ ഇത്തരം സിനിമകള്‍ മനഃപ്പൂര്‍വ്വം തിരഞ്ഞെടുക്കുന്നതല്ലെന്നും ഇത്തരം ചിത്രങ്ങളില്‍ മാത്രമേ തന്നേതേടി അവസരങ്ങള്‍ വരുന്നൊള്ളെന്നും അഹാന പറഞ്ഞു. 

സിനിമാ പശ്ചാതലമില്ലാത്ത സ്ത്രീകള്‍ക്ക് ഒരുപാട് സിനിമകളൊന്നും വാഗ്ദാനം ചെയ്യപ്പെടാത്തതുകൊണ്ടുതന്നെ കിട്ടുന്ന വേഷങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് അഹാന പറഞ്ഞു. 

ഹിന്ദി സിനിമയില്‍ അഭിനയസാധ്യതയുള്ള വേഷങ്ങള്‍ സ്ത്രീകളെ തേടിയെത്തുന്നത് അത്ര സാധാരണമല്ലെന്നും തനിക്ക് ഇത്തരത്തിലുള്ള വേഷങ്ങള്‍ ആവര്‍ത്തിച്ച് ലഭിക്കുമ്പോള്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com