'വയസ്സായപ്പോള്‍ പേരെടുക്കാന്‍ പറയുന്നതാണ് ഇതെല്ലാം'; ഷീലയ്‌ക്കെതിരേ നസീറിന്റെ മകന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2019 03:29 PM |
Last Updated: 29th January 2019 03:29 PM | A+A A- |
മലയാളത്തിലെ എക്കാലത്തേയും മികച്ച താരജോഡികളാണ് ഷീലയും നസീറും. എന്നാല്‍ ഇതിനിടെ ഇരുവരുടേയും പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നു. പ്രം നസീറിനേക്കാള്‍ താനാണ് കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് എന്ന് ഷീല പറഞ്ഞതിന് പിന്നാലെയായിരുന്നു ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ഇപ്പോള്‍ ഷീലയുടെ ആരോപണം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നസീറിന്റെ മകന്‍ ഷാനവാസ്.
വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടിയാണ് ഷീല ഇതൊക്കെ പറയുന്നത് എന്നാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാനവാസ് പറഞ്ഞത്. ഷീല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ തോന്നല്‍ മാത്രമാണ്. അന്നും ഇന്നും നായികമാര്‍ക്ക് നായകന്‍മാരേക്കാള്‍ പ്രതിഫലം കുറവാണെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.
'ഇതേ കാര്യം നസീര്‍ ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞുവെങ്കില്‍ അദ്ദേഹം എതിരൊന്നും പറയില്ലായിരുന്നു. കാരണം അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടമല്ല. കൂടുതല്‍ വാങ്ങുകയാണെങ്കില്‍ വാങ്ങിക്കോട്ടെ എന്നേ അദ്ദേഹം പറയൂ.' ഷാനവാസ് വ്യക്തമാക്കി. നസീറിനെക്കുറിച്ച് ഒരുപാട് ഗോസിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണും അദ്ദേഹം പറഞ്ഞു. ഷീലയേക്കാള്‍ തനിക്കിഷ്ടം ശാരദയ്ക്കും ജയഭാരതിക്കുമൊപ്പമുള്ള സിനിമകളാണെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു.