കങ്കണയുടെ കളികള്‍ ക്രൂരം, നിഷ്‌കളങ്കയാണെന്ന് പറഞ്ഞ് നിങ്ങള്‍ അവരെ പിന്തുണയ്ക്കും: നടിക്കെതിരെ തിരക്കഥാകൃത്ത് 

വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് ആരോപണങ്ങളുമായി തിരക്കഥാകൃത്തും മുന്നോട്ട് വരുന്നത്. 
കങ്കണയുടെ കളികള്‍ ക്രൂരം, നിഷ്‌കളങ്കയാണെന്ന് പറഞ്ഞ് നിങ്ങള്‍ അവരെ പിന്തുണയ്ക്കും: നടിക്കെതിരെ തിരക്കഥാകൃത്ത് 

ടി കങ്കണ റണാവത്തിനെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്ത് അപൂര്‍വ്വ നസ്രാണി രംഗത്ത്. താരം പ്രധാന കഥാപാത്രമായെത്തുന്ന 'മണികര്‍ണിക; ദ ക്വീന്‍ ഓഫ് ഝാന്‍സി പുറത്തിറങ്ങിയതിന് പിന്നാലെ നടിക്കെതിരെ ഗുരുതര ആരോപണമങ്ങളുമായി ചിത്രത്തിന്റെ ആദ്യ സംവിധായകനായിരുന്ന കൃഷ് രംഗത്തുവന്നിരുന്നു. ആ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് ആരോപണങ്ങളുമായി തിരക്കഥാകൃത്തും മുന്നോട്ട് വരുന്നത്. 

മണികര്‍ണ്ണിക ആദ്യം സംവിധാനം ചെയ്തിരുന്നത് കൃഷ് ആയിരുന്നു. അവസാനഘട്ടത്തില്‍ കൃഷ് പിന്മാറിയതോടെ കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. കങ്കണ കാരണമാണ് താന്‍ ചിത്രത്തില്‍ നിന്ന് പുറത്തുപോയതെന്നാണ് കൃഷ് പറഞ്ഞത്. കൃഷിന്റെ വെളിപ്പെടുത്തലിനിടെ നടിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് തിരക്കഥാകൃത്ത് അപൂര്‍വ്വ അസ്രാണി. 

2017ല്‍ പുറത്തിറങ്ങിയ സിമ്രാന്‍ എന്ന  സിനിമയുടെ തിരക്കഥ രചിച്ചത് അപൂര്‍വ്വയും കങ്കണയും ചേര്‍ന്നാണ്. ഹന്‍സല്‍ മേഹ്തയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ കങ്കണ അണിയറയില്‍ കരുക്കള്‍ നീക്കിയെന്ന് അപൂര്‍ ആരോപിക്കുന്നു.

''കൃഷ് ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥയിലൂടെ ഞാന്‍ പണ്ട് കടന്നുപോയതാണ്. സിമ്രാന്റെ തിരക്കഥ അത്ര ഇഷ്ടത്തോടെ എഴുതിയതാണ്. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത കങ്കണ മറ്റുപല അഭിനേതാക്കളുടെയും കഥാപാത്രങ്ങളെ നീക്കി. കൃഷിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ കങ്കണ ഏതറ്റം വരെയും പോകും. മാധ്യമങ്ങളും കപടസ്ത്രീപക്ഷവാദം പറയുന്നവരും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറാകില്ല എന്നതാണ് ഖേദകരം. 

റാണി ലക്ഷ്മി ബായിയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രമാണ് മണികര്‍ണിക. ചിത്രത്തില്‍ നിന്ന് പല കഥാപാത്രങ്ങളെയും കങ്കണ നീക്കം ചെയ്‌തെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ കൃഷിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com