'കഞ്ഞിവേണോ പ്രഭുവേട്ടാ'; സുബൈദയ്ക്കും 'കഞ്ഞി ട്രോള്‍'; മഞ്ജുവിനെ വിടാതെ ട്രോളന്മാര്‍

ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കഞ്ഞി ട്രോള്‍ ഇപ്പോഴും മഞ്ജുവിനെ വിടാതെ പിടികൂടിയിരിക്കുകയാണ്
'കഞ്ഞിവേണോ പ്രഭുവേട്ടാ'; സുബൈദയ്ക്കും 'കഞ്ഞി ട്രോള്‍'; മഞ്ജുവിനെ വിടാതെ ട്രോളന്മാര്‍

ടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. മോഹന്‍ലാലിന്റെ മേക്കോവര്‍ മുതല്‍ ചിത്രത്തിന്റെ റിലീസ് വരെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ആദ്യ സമയത്ത് കനത്ത ട്രോള്‍ ആക്രമണമാണ് സിനിമയ്ക്ക് നേരിടേണ്ടിവന്നത്. പിന്നീട് ആരാധകര്‍ തന്നെ ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു. ഒടിയനിലെ നായികയായി എത്തിയ മഞ്ജു ശ്രദ്ധിക്കപ്പെട്ടത് അതിലെ ഡയലോഗിന്റെ പേരിലാണ്. ഒടിയനോട് കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കുന്ന മഞ്ജുവിന്റെ കഥാപാത്രം വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പ്രയോഗമായി മാറിയിരിക്കുകയാണ് ഇത്. ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കഞ്ഞി ട്രോള്‍ ഇപ്പോഴും മഞ്ജുവിനെ വിടാതെ പിടികൂടിയിരിക്കുകയാണ്. 

മോഹന്‍ലാലിന്റെ മരക്കാരിലെ സുബൈദയാണ് ഇപ്പോള്‍ കഞ്ഞിയുടെ പേരില്‍ അക്രമണം നേരിടുന്നത്. മഞ്ജുവാണ് ചിത്രത്തിലെ നായിക കഥാപാത്രമായ സുബൈദയായി എത്തുന്നത്. കഴിഞ്ഞ ദിവസം സുബൈദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളും എത്തി. ഇതില്‍ മഞ്ജുവിനേയും മോഹന്‍ലാലിനേയും പ്രഭുവിനേയുമാണ് ചിത്രത്തില്‍ കാണുന്നത്. കൈയില്‍ ഒരു പാത്രവുമായി പ്രഭുവിന്റെ അടുത്ത് ഇരിക്കുകയാണ് മഞ്ജു. ഇതോടെ ട്രോളന്മാര്‍ ആക്റ്റീവ് ആയിരിക്കുകയാണ്. മഞ്ജു കഞ്ഞി കുടിക്കുകയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. 

പ്രഭുവിനോട് മഞ്ജു കഞ്ഞി വേണോ എന്ന് ചോദിക്കുന്ന രീതിയിലുള്ള ട്രോളുകളാണ് നിറയുന്നത്. 'കഞ്ഞിവേണോ പ്രഭപവേട്ടാ'എന്നാണ് സുബൈദ ചോദിക്കുന്നത്. ചിത്രത്തിന് താഴെ ട്രോളുകള്‍ നിറയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com