'നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുളളവരാണ്', മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല; വികാരാധീനയായി ആശ ശരത്ത്, കുറിപ്പ് വൈറല്‍ 

മമ്മൂട്ടി നായകനായി എത്തുന്ന പേരന്‍പ് എന്ന ചിത്രം കണ്ട് വികാരാധീനയായി നടി ആശ ശരത്ത് പങ്കുവെച്ച കുറിച്ച് ശ്രദ്ധേയമാകുന്നു
'നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുളളവരാണ്', മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല; വികാരാധീനയായി ആശ ശരത്ത്, കുറിപ്പ് വൈറല്‍ 

മ്മൂട്ടി നായകനായി എത്തുന്ന പേരന്‍പ് എന്ന ചിത്രം കണ്ട് വികാരാധീനയായി നടി ആശ ശരത്ത് പങ്കുവെച്ച കുറിച്ച് ശ്രദ്ധേയമാകുന്നു. 'ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ.മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല.'- ആശ ശരത്ത് കുറിച്ചു. പേരന്‍പ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ ഷോ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഫെയ്‌സ്ബുക്കില്‍ ആശ ശരത്ത് കുറിച്ച വരികളാണ് ഇവ.

'തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളില്‍ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു.'- ആശ ശരത്ത് പറയുന്നു.

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയേറ്ററില്‍ എത്തും. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദനെ കയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ് സിനിമാരംഗത്തുള്ളവര്‍. കൊച്ചിയില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.


ആശ ശരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'പേരന്‍പ്'....ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം...കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ.... മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല... തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളില്‍ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു...മമ്മൂക്കയോടൊപ്പം 'പേരന്‍പ്' കാണാന്‍ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. 'റാം' എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും 'പാപ്പാ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി...ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു....
A must watch movie...'Peranbu'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com