ഫോട്ടോയ്ക്ക് പോസ് ചെയ്ത രേഖ ഒന്നു തിരിഞ്ഞുനോക്കി; ആ ചിത്രം കണ്ടതോടെ ഞെട്ടല്‍, ഓട്ടം, വീഡിയോ വൈറല്‍ 

പോസ്റ്റര്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്റെയാണെന്ന് തിരിച്ചറിഞ്ഞ രേഖ അവിടെ നിന്ന് തിടുക്കപ്പെട്ട് ഓടിപോകുന്നതാണ് വീഡിയോയില്‍
ഫോട്ടോയ്ക്ക് പോസ് ചെയ്ത രേഖ ഒന്നു തിരിഞ്ഞുനോക്കി; ആ ചിത്രം കണ്ടതോടെ ഞെട്ടല്‍, ഓട്ടം, വീഡിയോ വൈറല്‍ 

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ടാബൂ രത്തനാനിയുടെ കലണ്ടര്‍ ലോഞ്ചില്‍ നിരവധി ബോളിവുഡ് താരങ്ങളാണ് മോഡലായെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അടക്കമുളള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുകയാണ്. 

ഇതൊടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡിലെ ഏക്കാലത്തെയും നിത്യഹരിത നായിക രേഖയുടെ ഒരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി ചിരിച്ച് പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടെന്നാണ് താരം തന്റെ പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്റര്‍ ഏതാണെന്ന് തിരിഞ്ഞു നോക്കുന്നത്.

പോസ്റ്റര്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്റെയാണെന്ന് തിരിച്ചറിഞ്ഞ രേഖ അവിടെ നിന്ന് തിടുക്കപ്പെട്ട് ഓടിപോകുന്നതാണ് വീഡിയോയില്‍. താരത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്. സാരിയില്‍ നിന്ന് മാറി കറുത്ത നിരത്തിലുള്ള വെസ്‌റ്റേണ്‍ വസ്ത്രവും സണ്‍ഗ്ലാസും അണിഞ്ഞാണ് താരം  പരിപാടിയില്‍ തിളങ്ങിയത്.

ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, സോനാക്ഷി സിന്‍ഹ, ശ്രദ്ധാ കപൂര്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട,് സണ്ണി ലിയോണ്‍, ഹൃതിക് റോഷന്‍, ജാന്‍വി തുടങ്ങി നിരവധി താരങ്ങളാണ് കലണ്ടറിനായി സഹകരിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com