മരുന്നു വാങ്ങാന്‍ പോലും പണമില്ലെന്ന്  സങ്കടം പറഞ്ഞു; ലൊക്കേഷനില്‍ എത്തിയ പ്രായമായ സ്ത്രീയെ സഹായിച്ച് വിജയ് സേതുപതി

മരുന്നു വാങ്ങാന്‍ പോലും പണമില്ലെന്ന്  സങ്കടം പറഞ്ഞു; ലൊക്കേഷനില്‍ എത്തിയ പ്രായമായ സ്ത്രീയെ സഹായിച്ച് വിജയ് സേതുപതി

കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ എത്തി സങ്കടം പറഞ്ഞ പ്രായമായ സ്ത്രീയ്ക്കാണ് താരം പണം നല്‍കി സഹായിച്ചത്

ലപ്പുഴയില്‍ ഇപ്പോള്‍ വിജയ് സേതുപതി വസന്തമാണ്. താരത്തെ കാണാനും ഒപ്പംനിന്ന് ഒരു ചിത്രമെടുക്കാനും ആലപ്പുഴയിലേക്ക് നിരവധി ആരാധകരാണ് എത്തുന്നത്. ഫോട്ടോ എടുക്കാന്‍ വരുന്നവരെ ചേര്‍ത്തു നിര്‍ത്തിയും ഉമ്മ നല്‍കിയും സന്തോഷിപ്പിക്കുകയാണ് താരം. മലയാളികളുടെ മനസ് കീഴടക്കിയിരിക്കുകയാണ് താരം. ആരാധകരോട് അടുത്തു നില്‍ക്കുന്നതിനാല്‍ മക്കള്‍ സെല്‍വന്‍ എന്നാണ് താരം അറിയപ്പെടുന്നത്. അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതു മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും മക്കള്‍ സെല്‍വന്‍ എന്നും മുന്‍പന്തിയിലുണ്ട്. 

ആലപ്പുഴ കഴിഞ്ഞ ദിവസം സാക്ഷിയായത് വിജയ് സേതുപതിയുടെ നല്ല മനസിനാണ്. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ എത്തി സങ്കടം പറഞ്ഞ പ്രായമായ സ്ത്രീയ്ക്കാണ് താരം പണം നല്‍കി സഹായിച്ചത്. താരത്തിന്റെ ഷൂട്ടിങ് കാണാന്‍ എത്തിയതായിരുന്നു അവര്‍. ആരാധകര്‍ക്കിടയില്‍ പ്രായമായ സ്ത്രീയെകണ്ട വിജയ് സേതുപതി അവര്‍ക്ക് അടുത്തേക്ക് എത്തി. അപ്പോഴാണ് തന്റെ ദുഃഖം അവര്‍ പങ്കുവെച്ചത്. 

മരുന്നു വാങ്ങാന്‍ പൈസ ഇല്ല മോനെ എന്നാണ് അവര്‍ താരത്തോട് പറഞ്ഞത്. ഇത് കേട്ട താരം ഉടന്‍ തന്റെ സഹായികളോട് പണം ആവശ്യപ്പെട്ടു. ആരുടെയങ്കിലും കയ്യില്‍ പഴ്‌സ് ഉണ്ടോ എന്നായിരുന്നു ചോദ്യം. അവസാനം അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രാഹിമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ ആ വൃദ്ധയ്ക്ക് നല്‍കി. ആരാധകരില്‍ ഒരാളാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com