പേടിച്ച് വിറച്ച ആ പനിക്കാലം പ്രേക്ഷകരുടെ മുന്നിലേക്ക്: വൈറസ് ഏപ്രിലില്‍ എത്തും

നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ച്ചയുമായി ആഷിക് അബു ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.
പേടിച്ച് വിറച്ച ആ പനിക്കാലം പ്രേക്ഷകരുടെ മുന്നിലേക്ക്: വൈറസ് ഏപ്രിലില്‍ എത്തും

നിപ വൈറസ് എന്ന മഹാമാരി കേരളത്തിലെ മനുഷ്യരെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. പനിഭീതിയില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ അനേകം നാളുകള്‍ക്കായിരുന്നു 2018ല്‍ നമ്മള്‍ സാക്ഷ്യം വഹിച്ചത്. നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ച്ചയുമായി ആഷിക് അബു ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും.

ഏപ്രില്‍ 11നാണ് ചിത്രത്തിന്റെ റിലീസ്. നിപ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ വേഷത്തില്‍ ചിത്രത്തിലെത്തുന്നത് ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലാണ്. 

ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത് , മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത് , സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ധീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ബാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com