'മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു എന്റെ പ്രശ്‌നം, അത് എങ്ങനെ കുറയ്ക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു'; പേരന്‍പിന്റെ സംവിധായകന്‍

'താരമണി എന്ന ചിത്രത്തിന്റെ തിരക്കില്‍ നില്‍ക്കുന്ന സമയത്ത് എനിക്ക് മമ്മൂട്ടി സാറിന്റെ ഫോണ്‍ എത്തി. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'
'മമ്മൂട്ടിയുടെ സൗന്ദര്യമായിരുന്നു എന്റെ പ്രശ്‌നം, അത് എങ്ങനെ കുറയ്ക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു'; പേരന്‍പിന്റെ സംവിധായകന്‍

കളെ സന്തോഷിപ്പിക്കാനായി ഡാന്‍സ് കളിക്കുകയും പട്ടിയായി വേഷം കെട്ടുകയും ചെയ്യുന്ന ഒരു അച്ഛന്‍. പുറത്തുവരുന്ന ഓരോ രംഗങ്ങളും ഈ അച്ഛന്‍ നമ്മെ കരയിക്കും. പേരന്‍പിലെ അമുദനെ കാണാന്‍ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലൂടെ പഴയ മമ്മൂട്ടിയെ തിരികെ ലഭിച്ചെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. ചിത്രം സംവിധാനം ചെയ്ത ദേശീയ പുരസ്‌കാര ജേതാവായ റാമിനാണ് ഇതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത്. 

എന്നാല്‍ സിനിമ ചെയ്യാന്‍ മമ്മൂട്ടിയെ വിളിക്കുമ്പോള്‍ റാമിലെ ഒരു കാര്യം വല്ലാതെ അലട്ടിയിരുന്നു. മറ്റൊന്നുമല്ല മമ്മൂട്ടിയുടെ സൗന്ദര്യമാണ് റാമിന് പ്രശ്‌നമായി മാറിയത്. ഹാന്‍ഡ്‌സം ലുക്ക് എങ്ങനെ കുറയ്ക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് റാം പറയുന്നത്. അത് പരിഹരിക്കാന്‍ വേണ്ടി താടി വളര്‍ത്താനാണ് മമ്മൂട്ടിയോട് അദ്ദേഹം പറഞ്ഞത്. കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്നെ കാണുന്നതുപോലെയാണ് തോന്നുന്നതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് പടം പൂര്‍ത്തിയാക്കണമെന്നും മമ്മൂട്ടി തമാശയായി പറഞ്ഞെന്നും റാം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കി അഭിമുഖത്തിലാണ് റാം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. 

തന്റെ ആദ്യ ചിത്രത്തിന് മുന്‍പ് തന്നെ പേരന്‍പ് മനസിലുണ്ടായിരുന്നു എന്നാണ് റാം പറയുന്നത്. 'മമ്മൂട്ടി സാറിനെപ്പോലെ ഒരാളെ തന്റെ ചിത്രത്തിലേക്ക് വേണമെന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ എങ്ങനെ മമ്മൂട്ടിയിലേക്ക് എത്തും എന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് തങ്ക മീന്‍കള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പത്മപ്രിയ എത്തുന്നത്. മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ തന്റെ കൈയിലുണ്ടെന്ന് ഞാന്‍ പത്മപ്രിയയോട് പറഞ്ഞു. കാഴ്ച സിനിമയിള്‍ മമ്മൂട്ടിയ്‌ക്കൊപ്പം പത്മപ്രിയ അഭിനയിച്ചിട്ടുണ്ടല്ലോ. അല്ലാതെ എങ്ങനെ മമ്മൂട്ടിയിലേക്ക് ഈ വിവരം എത്തിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ എങ്ങനെയോ തന്റെ കഥയെക്കുറിച്ച് മമ്മൂട്ടി അറിഞ്ഞു. 2015 ല്‍ താരമണി എന്ന ചിത്രത്തിന്റെ തിരക്കില്‍ നില്‍ക്കുന്ന സമയത്ത് എനിക്ക് മമ്മൂട്ടി സാറിന്റെ ഫോണ്‍ എത്തി. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കഥ പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ' റാം പറഞ്ഞു. 

താരമണിയ്ക്ക് ശേഷം പേരന്‍പ് തുടങ്ങണമെന്നായിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതിനാല്‍ മമ്മൂട്ടിയോടും നിര്‍മാതാവ് തേനപ്പനോടും ഒരു വര്‍ഷം കൂടി ചോദിക്കുകയായിരുന്നു എന്നാണ് റാം പറയുന്നത്. താന്‍ പറഞ്ഞ കഥയാണോ അതോ തന്റെ മുന്‍പത്തെ സിനിമകളാണോ മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്തത് എന്ന് അറിയില്ല എന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ അനുഭവ പരിചയമുള്ളതുകൊണ്ട് ഒരു ഷോട്ടിന്റെ ആവശ്യം പോലും അദ്ദേഹത്തിന് മനസിലാകും. മമ്മൂട്ടിയെ പറ്റിക്കാന്‍ കഴിയില്ല എന്നാണ് റാം പറയുന്നത്. തിരക്കഥ മനസിലാക്കി അത് കഥാപാത്രത്തിലേക്ക് ഉള്‍ക്കൊള്ളാനുള്ള മമ്മൂട്ടിയുടെ കഴിവിനെ പുകഴ്ത്താനും റാം മറന്നില്ല. ക്യാമറയില്‍ നമ്മള്‍ ലെന്‍സ് ഫില്‍റ്റര്‍ ഉപയോഗിക്കുന്നതുപോലെയാണ് അദ്ദേഹം മുഖത്ത് ഭാവങ്ങള്‍ മിന്നിമറയുന്നത്. മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും റാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com