ജയന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആരും തയ്യാറായില്ല, അവസാനം അദ്ദേഹം ഇടപെട്ടു; ദുരനുഭവം തുറന്നുപറഞ്ഞ് ഷാനവാസ് 

നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആരും തയ്യാറായില്ലെന്നും ഒടുവില്‍ പ്രേം നസീര്‍ ഇടപെടുകയായിരുന്നുവെന്നും നടന്‍ ഷാനവാസ്
ജയന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആരും തയ്യാറായില്ല, അവസാനം അദ്ദേഹം ഇടപെട്ടു; ദുരനുഭവം തുറന്നുപറഞ്ഞ് ഷാനവാസ് 

നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആരും തയ്യാറായില്ലെന്നും ഒടുവില്‍ പ്രേം നസീര്‍ ഇടപെടുകയായിരുന്നുവെന്നും നടന്‍ ഷാനവാസ്. ജയനുമായി അച്ഛനും കുടുംബത്തിനും അഗാധമായ അടുപ്പമുണ്ടായിരുന്നുവെന്നും പ്രേം നസീറിന്റെ മകനായ ഷാനവാസ് ഒരഭിമുഖത്തില്‍ പറഞ്ഞു. 

മദ്രാസില്‍ ഷൂട്ടിങ്ങിന് വന്നാല്‍ ജയന്‍ തങ്ങളുടെ വീട്ടിലേക്കാണ് ആദ്യം വരിക. രാവിലെ വന്നാല്‍ പ്രാതല്‍ കഴിക്കും. പിന്നീട് തന്റെ ഫാദര്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ വിടും. അങ്ങനെ താനും ജയനും തമ്മില്‍ വല്ലാതെ അടുത്തുവെന്നും ഷാനവാസ് പറഞ്ഞു.  

'ജയന്റെ മരണം ഞങ്ങളെ വല്ലാതെ ഉലച്ചു. നസീറിന്റെ വലതുകൈ പോലെയായിരുന്നു ജയന്‍. ജയന്‍ മരിക്കുമ്പോള്‍ ഞാന്‍ മദ്രാസിലുണ്ടായിരുന്നു. ഫാദര്‍ കേരളത്തില്‍ ഏതോ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. അദ്ദേഹത്തിന് ചെന്നൈയിലേക്ക് വരാന്‍ എന്തോ അസൗകര്യമുണ്ടായിരുന്നു. എന്നെ വിളിച്ചുപറഞ്ഞു, നീ എല്ലാ കാര്യവും നോക്കണേ എന്ന്.' 

'അന്ന് തമിഴ്‌നാട്ടില്‍ സിനിമാക്കാരുടെ ഒരു സംഘടന ഉണ്ടായിരുന്നു. ഒരുപാട് സംഘാടകരും ഉണ്ടായിരുന്നു. പക്ഷേ ജയന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ യാതൊരു നടപടിയും എടുത്തില്ല. അവര്‍ പണം മുടക്കാന്‍ തയ്യാറായില്ല. ഞാനത് ഫാദറിനോട് വിളിച്ചുപറഞ്ഞു. അദ്ദേഹം പറഞ്ഞു, നീ വീട്ടിലിരിക്കുന്ന പണം എടുക്കൂ. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ ബാങ്കില്‍ ചെല്ലൂ, എനിക്ക് ജയനെ ഇവിടെ കാണണം. എത്ര പണമായാലും വേണ്ടില്ല ജയന്റെ മൃതദേഹം നാട്ടിലെത്തിക്കണം എന്ന് എന്നോടുപറഞ്ഞു. ഞാന്‍ അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.' - ഷാനവാസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com